കുട്ടികൾ രണ്ടാണോ? എന്നാൽ സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കില്ല പുതിയ ജനസംഖ്യ നയവുമായി യോഗി ആദിത്യനാഥ്

രണ്ടു കുട്ടികളിൽ കൂടുതലുള്ള കുടുംബങ്ങൾക്ക് സർക്കാരിന്റെ ആനുകൂല്യങ്ങൾ ലഭിക്കില്ല. അതിന് വേണ്ടിയുള്ള ജനസംഖ്യാ നയം നടപ്പിലാക്കാൻ ഉത്തർപ്രദേശ് സർക്കാർ ഒരുങ്ങുന്നു. ഉത്തർപ്രദേശിലെ ജനസംഖ്യ 20 കോടിയിലധികമായെന്നും ഇത്തരത്തിൽ പോയാൽ സംസ്ഥാനത്തു ആശങ്കയുണ്ടാക്കുമെന്നും നിയമസഭ സമ്മേളനത്തിൽ ഇക്കാര്യം ചില എം എൽ എമാർ ഉന്നയിച്ചിരുന്നതായും പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇക്കാര്യത്തിൽ ആശങ്ക പ്രകടിപ്പിച്ചിരുന്നതായും ഉത്തർപ്രദേശ് ആരോഗ്യ മന്ത്രിയായ ജയ് പ്രതാപ് സിംഗ് പറഞ്ഞു.

മറ്റ് സംസ്ഥാനങ്ങളിലെ ജനസംഖ്യാ നയവും പഠിക്കുന്നുണ്ടെന്നും രണ്ടിൽ കൂടുതൽ കുട്ടികൾ ഉണ്ടെങ്കിൽ പഞ്ചായത്ത്‌ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് വിലക്കാനും കുടുംബങ്ങൾക്ക് സർക്കാരിന്റെ അനുകൂലങ്ങൾ ലഭിക്കുന്നത് നിർത്തലാക്കാനും ചില സ്ഥലങ്ങളിൽ വ്യവസ്ഥകൾ ഉണ്ടെന്നും ജയ് പ്രതാപ് സിംഗ് വ്യക്തമാക്കി. സംസ്ഥാനത്തു പുതിയ ജനസംഖ്യാ നയം നടപ്പാക്കേണ്ടത് അത്യന്താപേക്ഷി തമാണെന്നും ഇതിനായി സമയമെടുക്കുമെങ്കിലും നടപ്പാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.