പർദ്ധ ധരിച്ചാൽ കൊറോണയെ തടായാം ; പർദ്ദ ധരിക്കുന്ന മുസ്‌ലിം യുവതികൾക്ക് കൊറോണ വൈറസ് ബാധിക്കില്ല

കൊറോണ വൈറസ് സംസ്ഥാനത്ത് സ്ഥിരീകരിക്കുകയും കണ്ണൂർ കോഴിക്കോട് തൃശൂർ എറണാകുളം പത്തനംതിട്ട എന്നീ ജില്ലകളിൽ നിലവിൽ രോഗബാധ സ്ഥിരീകരിച്ചതായി റിപ്പോർട്ടുകൾ പുറത്ത് വരുന്നു. രോഗം പടരാതിരിക്കാൻ മാസ്ക് ധരിക്കുകയാണ് ആദ്യ ജാഗ്രത നടപടി. രോഗ ലക്ക്ഷണങ്ങൾ ശ്രദ്ധയിൽപെട്ടാൽ അപ്പോൾ തന്നെ ചികിത്സ തേടാൻ ആരോഗ്യവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.

കൊറോണ വൈറസ് പടരുന്നത് രോഗിയുമായുള്ള സമ്പർക്കത്തിലൂടെ ആയതിനാൽ മാസ്ക് ധരിക്കുക എന്നത് നിര്ബന്ധമാണ് എന്നാൽ മുസ്‌ലിം സ്ത്രീകൾക്ക് പർദ്ധ ധരിക്കുന്നതിനാൽ കൊറോണ വൈറസ് ബാധിക്കില്ല എന്നാണ് ആളുകൾ അവകാശപ്പെടുന്നത് സോഷ്യൽ മീഡിയയിലാണ് ഇത്തരം പോസ്റ്റുകൾ വ്യാപകമായി പ്രചരിക്കുന്നത്. പർദ്ദ ധരിക്കുന്നതോടെ മുക്കും വായയും ചെവിയും അടയുന്നതിനാൽ രോഗാണു ശരീരത്തിൽ ഏതാണ് സാധ്യത ഇല്ലെന്നാണ് ഇത്തരക്കാരുടെ വാദം. എന്നാൽ ശാസ്ത്രീയമായി ഇങ്ങനെ ഒരു വാദം തെളിയിച്ചിട്ടില്ലെന്നും പർദ്ധ ധരിച്ചാലും കൊറോണ വൈറസ് ബാധിക്കുമെന്നും ആരോഗ്യ മേഖലയിലെ വിദഗ്ദർ ചൂണ്ടി കാണിക്കുന്നു.