കൊറോണ വൈറസ് ; ചിലർ ഈ സാഹചര്യത്തെ ഗൗരവമായി കാണുന്നില്ലെന്ന് പ്രധാനമന്ത്രി

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് കൊറോണവൈറസ് ബാ​ധി​ത​രു​ടെ എ​ണ്ണം വ​ര്‍​ധി​ക്കു​ന്ന​ സാഹചര്യത്തിൽ കേന്ദ്രസർക്കാരിന്റെയും സംസ്ഥാന സർക്കാരിന്റെയും നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ചിലർ നിർദേശങ്ങൾ കാര്യമായെടുക്കുന്നില്ലെന്നും ഗൗരവം മനസിലാക്കുന്നില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.

സ്വയം ജീവൻ സംരക്ഷിക്കുന്നതിനൊപ്പം കുടുംബത്തിലെ മറ്റുള്ളവരുടെ ജീ​വ​ന്‍ കൂ​ടി സം​ര​ക്ഷി​ക്കാ​ന്‍ ഓ​രോ​രു​ത്ത​ര്‍‌​ക്കും ബാ​ധ്യ​ത​യു​ണ്ടെ​ന്നും പ്രധാനമന്ത്രി പ​റ​ഞ്ഞു. കേന്ദ്രസർക്കാർ പുറത്തിറക്കിയ നി​യ​മ​ങ്ങ​ളും ച​ട്ട​ങ്ങ​ളും സം​സ്ഥാ​ന​സർക്കാരുകൾ കൃ​ത്യ​മാ​യി ന​ട​പ്പാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം നി​ര്‍‌​ദേ​ശി​ച്ചു.