ലോക്ക് ഡൗൺ മൂലം പട്ടിണിയിലായ കുടുംബം ആത്മഹത്യയ്ക്ക് ശ്രമിച്ചു: ഒടുവിൽ തുണയായി പോലീസ്

കൊറോണ വൈറസിന്റെ വ്യാപനത്തെ തുടർന്ന് രണ്യമൊട്ടാകെ 21 ദിവസത്തേക്ക് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ മിക്കയിടങ്ങളിലും ജനങ്ങൾ ആഹാരത്തിനും പണത്തിനുമായി ബുദ്ധിമുട്ടുകയാണ്. ഇത്തരത്തിൽ ചണ്ഡീഗഡിൽ ഒരു കുടുംബം ഭക്ഷണവും പണവുമില്ലാതെ ആത്മഹത്യയ്ക്ക് ശ്രമിച്ചപോൾ ഒടുവിൽ സഹായവുമായി പോലീസ് എത്തി.

തങ്ങൾക്ക് ഭക്ഷണത്തിനും മരുന്നിനുമൊന്നും പണമില്ലെന്നും ആത്മഹത്യ ചെയ്യാൻ പോകുകയാണെന്നും പോലീസിനെ ഫോണിൽ വിളിച്ചു അറിയിക്കുകയായിരുന്നു. തുടർന്ന് ഉടൻ തന്നെ ഭക്ഷണവും അവശ്യ സാധനങ്ങളുമായി പോലീസ് സ്ഥലത്തെത്തുകയായിരുന്നു. ഭർത്താവും അസുഖം ബാധിച്ച മകനുമാണ് ഈ സ്ത്രീക്കൊപ്പമുള്ളതു.