കോവിഡിനെതിരെയുള്ള പ്രധാനമന്ത്രിയുടെ ഐക്യദീപം ഏറ്റെടുത്ത രാജ്യത്തെ ജനങ്ങൾ

കൊറോണ വൈറസ് എതിരെയുള്ള പ്രതിരോധത്തിന് ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോഡി ഇന്ന് രാത്രി 9 മണിക്ക് 9 മിനിറ്റ് നേരം ദീപം തെളിയിക്കണം എന്നുള്ള ആഹ്വാനം ഏറ്റെടുത്ത് രാജ്യത്തെ ജനങ്ങൾ. രാജ്യത്തെ നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും ജനത ഒരേ സമയം ഒരേ മനസ്സോടെ ഒറ്റക്കെട്ടായി മെഴുകുതിരി, വിളക്ക്, ചിരാത് തുടങ്ങിയവ തെളിയിച്ചു കൊണ്ടാണ് പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്തത്.