ലോക്ക് ഡൗൺ: നീട്ടുന്നതിന് പുതിയ മാർഗ നിർദേശങ്ങൾ ഇന്നു പുറത്തിറക്കാൻ കേന്ദ്രസർക്കാർ

ഡൽഹി: രാജ്യത്ത് കൊറോണ വൈറസ് പടരുന്ന സാഹചര്യം കണക്കിലെടുത്തു ലോക്ക് 21 ദിവസത്തെക്ക് പ്രഖ്യാപിച്ച ലോക്ക് ഡൗൺ നീട്ടുന്നത് സംബന്ധിച്ച് പുതിയ മാർഗ നിർദേശങ്ങൾ മുന്നോട്ട് വെയ്ക്കാനുള്ള ശ്രമങ്ങളുമായി കേന്ദ്രസർക്കാർ. മാർച്ച്‌ 24 ണ് പ്രഖ്യാപിച്ച ലോക്ക് ഡൗൺ ഏപ്രിൽ 14 നാണ് അവസാനിക്കുന്നത്. എന്നാൽ കൊറോണ ബാധിതരുടെ എണ്ണം ദിനംപ്രതി കൂടി വരുന്ന സാഹചര്യം കണക്കിലെടുത്തുകൊണ്ട് ലോക്ക് ഡൗൺ നീട്ടണമെന്നുള്ള ആവശ്യവുമായി വിവിധ സംസ്ഥാനങ്ങൾ കേന്ദ്രത്തെ സമീപിച്ചിട്ടുണ്ട്. ഇത് മൂലം ലോക്ക് ഡൗൺ നീട്ടാനുള്ള സാധ്യത വളരെയധികം കൂടുതലാണ്.

സാമ്പത്തിക മേഖലയ്ക്ക് ഉണ്ടായ കനത്ത നഷ്ടം നികത്തുന്നതിനായി വ്യെവസായ മേഖലകൾ തുറന്നേക്കുമെന്നും കരുതുന്നുണ്ട്. കൂടാതെ കർഷകർക്ക് കാർഷിക ഉത്പന്നങ്ങൾ വിപണിയിൽ എത്തിക്കുന്നതിനും അവസരം ഒരുക്കിയേക്കും. ലോക്ക് ഡൗൺ നീട്ടുന്നത് സംബന്ധിച്ച് പ്രധാനമന്ത്രി ഇന്നോ നാളെയോ രാജ്യത്തെ അഭിസംബോധന ചെയ്യുമെന്നാണ് കരുതുന്നത്.