Monday, May 6, 2024
-Advertisements-
KERALA NEWSനബിദിന ആഘോഷ പരിപാടികൾ കണ്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അ പകടം ; തൃശൂരിൽ കാർ നി...

നബിദിന ആഘോഷ പരിപാടികൾ കണ്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അ പകടം ; തൃശൂരിൽ കാർ നി യന്ത്രണംവിട്ട് മരത്തിലി ടിച്ച് രണ്ട് യുവാക്കൾക്ക് ദാ രുണാ ന്ത്യം

chanakya news
-Advertisements-

തൃശൂർ : കയ്പ്പമംഗലത്ത് നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. പള്ളിത്താനം സ്വദേശി അബ്ദുൽ ഹസീബ് (19), കുന്നുങ്ങൽ സ്വദേശി ഹാരിസ് (19) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച പുലർച്ചെ കയ്പ്പമംഗലം മാടാനികുളത്തിന് സമീപം വഞ്ചിപ്പുര റോഡിലാണ് അപകടം നടന്നത്. ഏഴുപേർ സഞ്ചരിച്ച കാർ നിയന്ത്രണംവിട്ട് മരത്തിലിടിക്കുകയായിരുന്നു.

ചളിങ്ങാട് നബിദിന ആഘോഷത്തിന്റെ ഭാഗമായി നടന്ന പരിപാടികൾ കണ്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. അപകടം നടന്നതിന് പിന്നാലെ നാട്ടുകാർ ചേർന്ന് പരിക്കേറ്റ യുവാക്കളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രണ്ടുപേരുടെ ജീവൻ രക്ഷിക്കാനായില്ല.

അപകടത്തിൽ പരിക്കേറ്റ വലപ്പാട് സ്വദേശികളായ അർജുൻ,അനന്തു, കയ്പമംഗലം സ്വദേശി വിഷ്ണു എന്നിവർ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ കഴിയുകയാണ്.

English Summary : Kaipamangalam Accident

-Advertisements-