Saturday, April 27, 2024
-Advertisements-
KERALA NEWSമൈക്രോ ഫിനാൻസിലെ കളക്ഷൻ ഏജന്റായിരുന്നു ആദിത്യൻ ; സാമ്പത്തിക തർക്കത്തെ തുടർന്ന് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി

മൈക്രോ ഫിനാൻസിലെ കളക്ഷൻ ഏജന്റായിരുന്നു ആദിത്യൻ ; സാമ്പത്തിക തർക്കത്തെ തുടർന്ന് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി

chanakya news
-Advertisements-

തിരുവനന്തപുരം : നെയ്യാറ്റിൻകരയിൽ സാമ്പത്തിക ഇടപാടിനെ ചൊല്ലിയുള്ള തർക്കത്തിനിടെ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. നെയ്യാറ്റിൻകര ഊരൂട്ടുകാല സ്വദേശി ഷണ്മുഖന്റെ മകൻ ആദിത്യൻ (23) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം നടന്നത്.

സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ കളക്ഷൻ ഏജന്റായിരുന്നു ആദിത്യൻ. പണം പിരിക്കുന്നതിനായി കോടങ്ങാവിളയിൽ എത്തിയ ആദിത്യനെ യുവാക്കൾ ചേർന്ന് വെട്ടികൊലപ്പെടുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ആദിത്യൻ സംഭവ സ്ഥലത്ത് തന്നെ മരിച്ചു.

കഴിഞ്ഞ ദിവസം നെല്ലിമൂട്ടിൽ പണം പിരിക്കാൻ പോയ ആദിത്യനും യുവാക്കളിൽ ചിലരും തമ്മിൽ വാക്ക് തർക്കത്തിൽ ഏർപ്പെട്ടിരുന്നുന്നു. ഈ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് പറയുന്നു.

English Summary : youth murdered in neyyattinkara

-Advertisements-