Monday, May 6, 2024
-Advertisements-
INTERNATIONAL NEWSകുടുംബത്തോടൊപ്പം ബോട്ട് സവാരി നടത്തുന്നതിനിടെയാണ് അപകടമുണ്ടായത് ; കാനഡയിൽ ബോട്ടിൽ നിന്നും വീണ് മലയാളി...

കുടുംബത്തോടൊപ്പം ബോട്ട് സവാരി നടത്തുന്നതിനിടെയാണ് അപകടമുണ്ടായത് ; കാനഡയിൽ ബോട്ടിൽ നിന്നും വീണ് മലയാളി യുവാവ് മരിച്ചു

chanakya news
-Advertisements-

കാനഡ : കാനഡയിൽ ബോട്ടിൽ നിന്നും വീണ് മലയാളി യുവാവ് മരിച്ചു. കണ്ണൂർ തളിപ്പറമ്പ് സ്വദേശി അതുൽ ജോർജ് (30) ആണ് മരിച്ചത്. കുടുംബത്തോടൊപ്പം ബോട്ട് സവാരി നടത്തുന്നതിനിടെയാണ് അപകടമുണ്ടായത്. ബോട്ടിൽ നിന്നും വെള്ളത്തിൽ വീണ അതുൽ മുങ്ങി പോകുകയായിരുന്നു.

ഉടൻ തന്നെ അതുലിനെ വെള്ളത്തിൽ നിന്നും പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരേതനായ മുൻ കേരള കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് വടകരയുടെ മകനാണ് അതുൽ ജോർജ്.

English Summary : kannur native died after falling from boat in canada

-Advertisements-