ബഹ്‌റൈൻ : ബാൽക്കണിയിൽ നിന്നും വീണ് ഗുരുതരമായി പരിക്കേറ്റ മലയാളി വിദ്യാർത്ഥി മരിച്ചു. കണ്ണൂർ പഴയങ്ങാടി സ്വദേശികളായ ഷാജീർ-ഫായിസ ദമ്പതികളുടെ മകൻ സയാൻ അഹമ്മദ് (14) ആണ് മരിച്ചത്. ബഹ്‌റൈനിലെ താമസ സ്ഥലത്തുള്ള ബാൽക്കണിയിൽ നിന്നും കാൽതെറ്റി വീഴുകയായിരുന്നു.
വീഴ്ചയിൽ ഗുരുതരമായി പരിക്കേറ്റ സയാൻ അഹമ്മദിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബഹ്‌റൈൻ ന്യൂ മില്ലേനിയം സ്‌കൂളിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥിയാണ്. ബിസിനസുകാരനായ ഷജീർ ഈ അടുത്തിടെയാണ് കുടുംബത്തോടൊപ്പം ഒമാനിൽ നിന്നും ബഹ്റൈനിലേക്ക് താമസം മാറിയത്.
English Summary : kerala student dies after falling from the balcony bahrain