ദുബൈ : കരാമയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ രണ്ട് മലയാളികൾക്ക് ദാരുണാന്ത്യം. മലപ്പുറം സ്വദേശി യാക്കൂബ് അബ്ദുല്ല, കണ്ണൂർ തലശ്ശേരി സ്വദേശി നിധിൻ ദാസ് (24) എന്നിവരാണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ എട്ട് പേർ ചികിത്സയിലാണ്.
കഴിഞ്ഞ ദിവസം രാത്രി പന്ത്രണ്ട് മണിയോടെയാണ് അപകടം നടന്നത്. ഗ്യാസ് ചോർച്ചയുണ്ടായതിനെ തുടർന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. മൂന്ന് മുറികളിലായി പതിനേഴോളം പേർ ഫ്ലാറ്റിൽ താമസിച്ചിരുന്നു. കൂടുതലും മലയാളികൾ ആണെന്നാണ് ലഭിക്കുന്ന വിവരം.
ഗ്യാസ് പൊട്ടിത്തെറിച്ചയുടനെ ഗുരുതരമായി പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മലപ്പുറം സ്വദേശി യാക്കൂബ് അബ്ദുല്ല അപ്പോഴേക്കും മരിച്ചിരുന്നു. അൽ മദീന ഫ്രൂട്സ് ജീവനക്കാരനായിരുന്നു യാക്കൂബ് അബ്ദുല്ല. തലശേരി സ്വദേശി നിധിൻ ദാസ് ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണപ്പെട്ടത്. ദിവസങ്ങൾക്ക് മുൻപാണ് നിധിൻ ദാസ് വിസിറ്റിംഗ് വിസയിൽ ജോലി അന്വേഷിച്ച് ദുബായിലെത്തിയത്.
English Summary : gas explosion in dubai malayali died