സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കൊറോണ വൈറസ് റിപ്പോർട്ട് ചെയ്ത ദിവസം ഇന്നാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 42 പേർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. കണ്ണൂർ 12, കാസർഗോഡ് ഏഴ്, തൃശ്ശൂർ, മലപ്പുറം എന്നിവിടങ്ങളിലായി നാലുപേർക്കും, പാലക്കാടും കോഴിക്കോടുമായി അഞ്ചുപേർക്കും, കോട്ടയത്തു രണ്ടുപേർക്കും കൊല്ലം, വയനാട്, പത്തനംതിട്ട എന്നിവിടങ്ങളിൽ ഓരോരുത്തർക്കുമാണ് കോവിഡ് സ്വീകരിച്ചത്. ഇന്ന് രണ്ടുപേർ രോഗമുക്തരായിട്ടുണ്ട്. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിലാണ് അറിയിച്ചത്.

മഹാരാഷ്ട്രയിൽ നിന്ന് എത്തിയ 21 പേർക്കും തമിഴ്നാട്ടിൽനിന്നും ആന്ധ്രാപ്രദേശിൽ നിന്നെത്തിയ ഓരോരുത്തർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കൂടാതെ 17 പേർ വിദേശത്ത് നിന്ന് എത്തിയവരാണ്. കോഴിക്കോട് ഒരു ആരോഗ്യ പ്രവർത്തകയ്ക്കും കൊറേണ സ്ഥിരീകരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഇതുവരെ 732 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 216 പേർ ചികിത്സയിൽ ഉണ്ട്. 512 രോഗമുക്തരായപ്പോൾ നാലു പേർ മരണപ്പെടുകയും ചെയ്തു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കൊറോണ വൈറസ് റിപ്പോർട്ട് ചെയ്ത ദിവസം ഇന്നാണെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

അഭിപ്രായം രേഖപ്പെടുത്തു