ലോകസമൂഹം നിലനിൽപിന് വേണ്ടി പോരാടുമ്പോൾ ശരീരത്തിൽ പെയിന്റടിച്ചും സിനിമ നിർമ്മിക്കുന്നത് ഏറ്റുപിടിച്ചും തർക്കിച്ചും സംതൃപ്തി നേടാൻ മലയാളികൾക്കെ കഴിയുവെന്ന് അശ്വതി ജ്വാല

ലോകമൊട്ടാകെ കോവിഡ് വൈറസിൽ നിന്നും മുക്തരാകാൻ വേണ്ടിയുള്ള പോരാട്ടം നടത്തുമ്പോൾ ഇവിടെ ചിലർ ശരീരത്തിൽ പെയിന്റ് അടിക്കുന്നതും സിനിമ നിർമ്മിക്കുന്നതും ഒക്കെ ഏറ്റുപിടിച്ചു തർക്കിക്കുകയാണ്. ഇതൊക്കെ ചെയ്തു സംതൃപ്തി നേടാൻ മലയാളികൾക്കെ സാധിക്കുവെന്ന് സാമൂഹിക പ്രവർത്തകയായ അശ്വതി ജ്വാല പറയുന്നു. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഇക്കാര്യങ്ങൾ പറഞ്ഞിരിക്കുന്നത്. കുറിപ്പിന്റെ പൂർണ്ണരൂപം വായിക്കാം…

ലോകത്തെ മൊത്തം കോവിഡ് രോഗികളുടെ എണ്ണം ഒരു കോടിയിലേയ്ക്കെത്തുന്നു. മ-രണസംഖ്യ അഞ്ചുലക്ഷം ആകുന്നു. രാജ്യത്ത് പല സ്ഥലങ്ങളിലും സമൂഹവ്യാപനം എന്ന് തോന്നിപ്പിക്കുന്ന രീതിയിൽ രോഗം പെരുകുന്നു. പ്രവാസികളുടെ സ്ഥിതി സങ്കീർണമാണ്. ഏറെ നാൾ ഉറ്റവരെ വേർപിരിഞ്ഞു നിന്ന അവരെ രോഗത്തിൽ നിന്ന് വേർപെടുത്തി നമുക്കൊപ്പം ചേർത്തുപിടിക്കാനുള്ള തീവ്രശ്രമത്തിലാണ് സർക്കാർ സംവിധാനങ്ങളും ആരോഗ്യ പ്രവർത്തകരും. സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും ഉപജീവനമാർഗ്ഗങ്ങൾ സ്തംഭിച്ചു. ചെറുകിട വ്യവസായ, സ്വയം തൊഴിൽ സ്ഥാപനങ്ങൾ അടച്ചു പൂട്ടലിൻ്റെ വക്കിലെത്തി. ലോകസമൂഹവും ജനങ്ങളും നിലനിൽപ്പുഭീഷണി നേരിടുന്ന ഈ അവസരത്തിലും ശരീരത്തിൽ പെയിൻ്റടിക്കുന്നതും സിനിമ നിർമ്മിക്കുന്നതും ഒക്കെ ഏറ്റുപിടിച്ചും തർക്കിച്ചും സംതൃപ്തിയടയാൻ ചില മലയാളികൾക്ക് മാത്രമേ സാധിക്കൂ.

അഭിപ്രായം രേഖപ്പെടുത്തു