കേരളത്തിൽ അന്വേഷണം എങ്ങുമെത്താതെ നിൽക്കുന്ന സ്വർണക്കടത്ത് കേസുകൾ അന്വേഷിക്കാൻ എൻഐഎ: ഇത് അജിത് ഡോവലിന്റെ തീരുമാനപ്രകാരം

തിരുവനന്തപുരം: കേരളത്തിൽ നിലവിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളതും അന്വേഷണം എങ്ങുമെത്താതെ നിൽക്കുന്നതുമായ സ്വർണ്ണക്കള്ളക്കടത്ത് കേസുകൾ അന്വേഷിക്കാനുള്ള തീരുമാനവുമായി എൻ ഐ എ. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ തീരുമാനത്തിമാണ് എൻഐഎ അന്വേഷിക്കണമെന്നുള്ളത്. വിദേശത്തുനിന്നും കള്ളക്കടത്തിലൂടെ എത്തുന്ന സ്വർണ്ണവും മറ്റും ഉപയോഗിച്ച് ഭീകരവാദ പ്രവർത്തനങ്ങളും മറ്റും നടത്തുന്നതായാണ് സൂചന. ഇത്തരത്തിൽ കേരളത്തിലേക്ക് സ്വർണക്കടത്ത് നടത്തുന്ന സംഘത്തിന് പിന്നിൽ തീവ്രവാദ സംഘടനകൾക്ക് ബന്ധമുണ്ടെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.

കേരളത്തിലെ വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ച് നടത്തുന്ന കള്ളക്കടത്തിനൊടുവിൽ സ്വർണം എത്തിച്ചേരുന്നത് കോഴിക്കോട് ജില്ലയിലെ കൊടുവള്ളിയിലാണെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. സ്ഥാനത്ത് അഞ്ചുവർഷത്തിനിടയിൽ നടന്നിട്ടുള്ള സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ടുള്ള റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് പുതിയ റിപ്പോർട്ട് തയ്യാറാക്കിയിട്ടുള്ളത്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സംഭവം ഗൗരവമായി കണ്ടതിനെ തുടർന്നാണ് അജിത് ഡോവൽ ഇടപെടാൻ തീരുമാനമെടുത്തിരിക്കുന്നത്.

അഭിപ്രായം രേഖപ്പെടുത്തു