സംസ്ഥാനത്ത് ഇന്ന് 2154 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; 1766 പേർ രോഗമുക്തി നേടി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2154 പേർക്ക് കോവിഡ് വൈറസ് സ്ഥിരീകരിച്ചു. കൂടാതെ സംസ്ഥാനത്ത് ഇന്ന് കോവിഡ് മൂലം 7 മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 1766 പേർ രോഗമുക്തി നേടുകയുണ്ടായി. തിരുവനന്തപുരം 310, കോഴിക്കോട് 304, എറണാകുളം 231, കോട്ടയം 223, മലപ്പുറം 195, കാസർഗോഡ് 159, കൊല്ലം 151, തൃശ്ശൂർ 151, പത്തനംതിട്ട 133, കണ്ണൂർ 112, ആലപ്പുഴ 92, പാലക്കാട് 45, ഇടുക്കി 35, വയനാട് 13 എന്നി ഇങ്ങനെയാണ് ഇന്ന് ജില്ലാ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്.

ആഗസ്റ്റ് 26 ന് മരണപ്പെട്ട പശ്ചിമബംഗാൾ സ്വദേശിയായ അതിഥി തൊഴിലാളി സനാതൻദാസ് (49), കണ്ണൂർ സ്വദേശി ആനന്ദൻ (64), ആഗസ്റ്റ് 24 മരണപ്പെട്ട കണ്ണൂർ സ്വദേശി അന്നമ്മ (90) ഓഗസ്റ്റ് 27 ന് മരണപ്പെട്ട തിരുവനന്തപുരം സ്വദേശി പാലയ്യൻ (64), തൃശൂർ സ്വദേശി അമ്മിണി (63), ആഗസ്റ്റ് 17 ന് മരണപ്പെട്ട കോഴിക്കോട് സ്വദേശി ചന്ദ്രൻ (66) കാസർഗോഡ് സ്വദേശി മുഹമ്മദ്‌ കുഞ്ഞി (40) എന്നിവരാണ് കൊവിഡ് ബാധിച്ച് മരണമടഞ്ഞത്. ഇതേ തുടർന്ന് സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 287 ആയി ഉയർന്നു.

അഭിപ്രായം രേഖപ്പെടുത്തു