വോട്ടർമാരെ സ്വാധീനിക്കാൻ സിപിഐഎം വനിതാ നേതാവിന്റെ നേതൃത്വത്തിൽ അരി വിതരണം

തലശേരി: വോട്ടർമാരെ സ്വാധീനിക്കാൻ സിപിഐഎം വനിതാ നേതാവിന്റെ നേതൃത്വത്തിൽ അരി വിതരണം. തിരുവങ്ങാട് ഗണപതി ക്ഷേത്രത്തിന് സമീപത്ത് വച്ച് നടന്ന അരി വിതരണം ബിജെപി പ്രവർത്തകർ തടഞ്ഞു.

അരി വിതരണത്തിലൂടെ വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചത് തെരെഞ്ഞുടുപ്പ് പെരുമാറ്റ ചട്ടം ലംഘനമാണെന്ന് ബിജെപി പ്രവർത്തകർ ആരോപിച്ചു. തുടർന്ന് പോലീസ് എത്തി അരി പിടിച്ചെടുത്തു.