വാട്സാപ്പ് സ്റ്റാറ്റസിനെ ചൊല്ലി തർക്കം അമ്മാവനെ അനന്തിരവൻ കൊലപ്പെടുത്തി

കൊട്ടാരക്കര : വാട്സാപ്പ് സ്റ്റാറ്റസിനെ ചൊല്ലി തർക്കം അമ്മാവനെ അനന്തിരവൻ കൊലപ്പെടുത്തി. വാട്സാപ്പ് സ്റ്റാറ്റസ് ഇട്ടതുമായി ബന്ധപ്പെട്ട് ഉണ്ടായ വാക്ക് തർക്കമാണ് സംഘർഷത്തിലും കൊലപാതകത്തിലും കലാശിച്ചത്. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് സംഭവം. ഇലയം സ്വദേശി ശിവകുമാറാണ് കൊല്ലപ്പെട്ടത്. സഹോദരി പുത്രൻ നിധീഷിനെ പോലീസ് അറസ്റ്റ് ചെയ്തു.

വാട്സാപ്പ് സ്റ്റാറ്റസിനെ ചൊല്ലി നേരത്തെ ഇരുവരും വാക്കേറ്റം നടന്നിരുന്നു. ഇന്നലെ മദ്യലഹരിയിലായ ഇരുവരും വീണ്ടും വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. തുടർന്നാണ് നിധീഷ് ശിവകുമാറിന്റെ അടിച്ച് വീഴ്ത്തിയത്. ശിവകുമാറിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.