ദില്ലി കലാപം ; കേരളത്തിലെ പോപ്പുലർഫ്രണ്ട് നേതാക്കളുടെ വീടുകളിൽ എൻഫോഴ്‌മെന്റ് റെയിഡ്

കൊച്ചി : പോപ്പുലർഫ്രണ്ട് നേതാക്കളുടെ വീടുകളിൽ എൻഫോഴ്‌മെന്റ് റെയിഡ് നടത്തുന്നു. ദില്ലി കലാപവുമായി ബന്ധപ്പെട്ടാണ് റെയിഡ്. ഒ എം എ സലാം, വൈസ് ചെയര്‍മാന്‍ ഇ എം അബ്ദുര്‍റഹ്‌മാന്‍, ദേശീയ സെക്രട്ടറി നാസറുദ്ദീന്‍ എളമരം, ദേശീയ സമിതി അംഗം പ്രഫ. പി കോയ, കരമന അശ്റഫ് മൗലവി എന്നിവരുടെ വീടുകളിലാണ് റെയ്‌ഡ്‌. വീടുകളിൽ നിന്ന് ലാപ്ടോപ്പും പെൻഡ്രൈവും പിടിച്ചെടുത്തതായാണ് വിവരം.