വൈകല്യങ്ങളോട് പൊരുതിയ മനക്കരുത്തുമായി വോട്ടഭ്യർത്ഥിച്ച് എൻഡിഎ സ്ഥാനാർഥി സജിത്ത്

എറണാകുളം : ജന്മനാ വൈകല്യവുമായി ജനിച്ച് ജീവിതത്തോട് മല്ലിടിച്ച സജിത്ത് ഇത്തവണ തെരഞ്ഞെടുപ്പ് ഗോദയിലേക്ക്. ശക്തരായ എതിർ സ്ഥാനാർത്ഥികളോട് മത്സരിച്ച് വിജയമുറപ്പിക്കാൻ തന്റെ വൈകല്യങ്ങളെ മറന്ന് ഓടുകയാണ് ഈ എൻഡിഎ സ്ഥാനാർഥി. ഉദയംപേരൂർ പഞ്ചായത്തിൽ എട്ടാം വാർഡിലാണ് സജിത്ത് കന്നിയങ്കത്തിന് ഇറങ്ങുന്നത്.

ലോട്ടറി കച്ചവടം നടത്തി ഉപജീവനം നയിക്കുന്ന സജിത്ത് ഉദയംപേരൂർ കാർക്ക് സുപരിചിതനാണ്. തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന് ഒരിക്കലും ആഗ്രഹിച്ചതല്ല പക്ഷെ നാട്ടുകാരുടെയും പ്രവർത്തകരുടെയും ആവിശ്യം കേൾക്കാതിരിക്കാൻ ആയില്ല എന്നും സജിത്ത് പറയുന്നു. യുഡിഎഫ് ന്റെ സിറ്റിംഗ് സീറ്റ് ആണെങ്കിലും സജിത്ത് നിറഞ്ഞ ആത്മവിശ്വാസത്തിലാണ്.