തിരുമ്മു ചികിത്സയ്‌ക്കെത്തിയ കുട്ടി തിരുമ്മു ചികിത്സ കേന്ദ്രത്തിൽ മരിച്ച സംഭവം പോലീസ് കൂടുതൽ അന്വേഷണത്തിന് പോലീസ്

തിരുമ്മു ചികിത്സയ്‌ക്കെത്തിയ കുട്ടി തിരുമ്മു ചികിത്സ കേന്ദ്രത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയതിൽ കൂടുതൽ അന്വേഷണത്തിനായി പോസ്റ്റുമോർട്ടം സംബന്ധിച്ച കൂടുതൽ പരിശോധനയ്‌ക്കൊരുങ്ങി പോലീസ്. അറക്കുളം തുമ്പിച്ചി ഈട്ടിക്കല്‍ മനോജ് ഷൈലജ ദമ്പതികളുടെ മകന്‍ മഹേഷിനെയാണ് നാട്ടുവൈദ്യനായ മേത്തൊട്ടി കുരുവംപ്ലാക്കല്‍ ജയിംസിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. നാല് മാസം മുൻപ് വീണതിനെ തുടർന്ന് മഹേഷിനു കാലിനും അരകെട്ടിനും വേദന ഉണ്ടായിരുന്നു.

ഡോക്ടറെ കാണിച്ചപ്പോൾ എക്സറേ എടുത്താലേ പറയാൻ പറ്റുവുള്ളു എന്ന് പറഞ്ഞിരുന്നു. എന്നാൽ മഹേഷിന്റെ അമ്മാവന്റെ പരിചയത്തിലുള്ള നാട്ടുവൈദ്യനെ കാണിക്കാനായി വെള്ളിയാഴ്ച ഉച്ചയോടെ പോവുകയായിരുന്നു. അതിന്റെ പിറ്റേന്ന് പുലർച്ചെ കുട്ടിയെ മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു. കുട്ടിയുടെ അച്ഛനും അമ്മാവനും മരണം നടക്കുമ്പോൾ സംഭവസ്ഥലത് ഉണ്ടായിരുന്നു. വൈദ്യൻ തന്നെയാണ് മരണ വിവരം പോലീസിൽ അറിയിച്ചത്. ഇയാൾ ഇപ്പോൾ പോലീസ് നിരീക്ഷണത്തിലാണ്. മരണകാരണം വ്യക്തമായാൽ തുടർനടപടികൾ സ്വീകരിക്കാൻ സാധിക്കുകയുള്ളു എന്ന് പോലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി.

അഭിപ്രായം രേഖപ്പെടുത്തു