ചോദ്യം ചെയ്യുന്നത് സ്റ്റേ ചെയ്യണം ; സിഎം രവീന്ദ്രന്റെ ഹർജി കോടതി തള്ളി

കൊച്ചി :സ്വർണ കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് എൻഫോഴ്‌മെന്റ് കസ്റ്റഡിയിൽ എടുക്കുന്നത് തടയണമെന്ന് ആവിശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രൻ നൽകിയ ഹർജി കോടതി തള്ളി. തന്നെ ചോദ്യം ചെയ്യുന്നതിനുള്ള നോട്ടീസ് സ്റ്റേ ചെയ്യണമെന്ന് ആവിശ്യപ്പെട്ട് നൽകിയ ഹർജിയാണ് കോടതി തള്ളിയത്.

കോവിഡ് ബാധിതനായതിനെ തുടർന്ന് തനിക്ക് ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടെന്നും തുടർച്ചയായുള്ള ചോദ്യം ചെയ്യൽ ഒഴിവാക്കണമെന്നുമായിരുന്നു ഹർജിയിൽ ആവശ്യപ്പെട്ടത്. ചോദ്യം ചെയ്യുകയാണെങ്കിൽ അഭിഭാഷകനെ അനുവദിക്കണമെന്ന ആവിശ്യവും കോടതി അംഗീകരിച്ചില്ല. മൂന്ന് തവണ നോട്ടീസ് അയച്ചിട്ടും സിഎം രവീന്ദ്രൻ ഹാജരായില്ലെന്നും നിയമത്തിന്റെ കണ്ണിൽ നിന്നും രക്ഷപ്പെടാനാണ് ഇയാൾ ശ്രമിക്കുന്നതെന്നും എൻഫോഴ്‌സ്‌മെന്റ് കോടതിയെ അറിയിച്ചു. ഇത് കണക്കിലെടുത്ത് കോടതി സിഎം രവീന്ദ്രന്റെ ഹർജി തള്ളുകയായിരുന്നു.