ഭക്തരുടെ പണം ദേവന്റെ സ്വത്ത് അത് തിരിച്ച് നൽകണം ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ദേവസ്വം ബോർഡ് പത്ത് കോടി രൂപ വകമാറ്റിയ നടപടി നിയമ വിരുദ്ധമെന്ന് ഹൈക്കോടതി

കൊച്ചി : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ദേവസ്വം ബോർഡ് പത്ത് കോടി രൂപ വകമാറ്റിയ നടപടി നിയമ വിരുദ്ധമെന്ന് ഹൈക്കോടതി. ഭക്തർ നൽകുന്ന പണം ക്ഷേത്രത്തിനാവകാശപെട്ടതാണെന്നും ക്ഷേത്ര കാര്യങ്ങൾക്കല്ലാതെ മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്നും അത് തിരിച്ച് നൽകണമെന്നും കോടതി.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അനധികൃതമായി പണം വക മാറ്റിയതിനെതിരെ ഹൈന്ദവ സംഘടനകൾ കോടതിയെ സമീപിച്ചിരുന്നു.

അഭിപ്രായം രേഖപ്പെടുത്തു