എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ജനുവരി നാലിന് തുറക്കാൻ തീരുമാനം

തിരുവനന്തപുരം : സ്വകാര്യ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ജനുവരി നാലിന് തുറക്കാൻ തീരുമാനം. ശനിയാഴ്ച പ്രവർത്തി ദിവസമായിരിക്കുമെന്നും മാർഗനിർദേശത്തിൽ പറയുന്നു. കോളേജുകളും സർവകലാശാലകളും രാവിലെ 8 മുതൽ വൈകിട്ട് 5 വരെ പ്രവർത്തിക്കാനും നിർദേശം.