മക്കളെ റോഡിൽ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു

പത്തനംതിട്ട : മക്കളെ റോഡിൽ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. വെട്ടിപ്പുറം സ്വദേശി ബീനയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം മക്കളെയും കൂട്ടി ബന്ധു വീട്ടിൽ പോയ ബീന അവിടെ കത്ത് നിന്ന കാമുകനൊപ്പം ഒളിച്ചോടുകയായിരുന്നു.

ബന്ധു വീടിന് സമീപത്തെ റോഡിൽ ഒൻപതും പതിമൂന്നും വയസുള്ള കുട്ടികളെ നിർത്തി ബീന കാമുകനൊപ്പം പോകുകയായിരുന്നു. കാമുകനൊപ്പം ബാംഗ്ലൂരിലും മറ്റും കറങ്ങി തിരിച്ച് കടമ്മനിട്ടയെത്തിയപ്പോഴാണ് പോലീസ് പിടിയിലാകുന്നത്. രണ്ട് പേർക്കുമെതിരെ ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരം പോലീസ് കേസെടുത്തു.

അഭിപ്രായം രേഖപ്പെടുത്തു