വിവാഹവാഗ്ദാനം നൽകി യുവതിയെ പീഡിപ്പിക്കുകയും 27 ലക്ഷം രൂപ തട്ടിയെടുത്ത് മുങ്ങിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

കുമളി : വിവാഹവാഗ്ദാനം നൽകി യുവതിയെ പീഡിപ്പിക്കുകയും 27 ലക്ഷം രൂപ തട്ടിയെടുത്ത് മുങ്ങിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കാ​ഞ്ഞി​ര​പ്പ​ള്ളി തമ്പലക്കാട് മം​ഗ​ല​ത്ത് വ​ട​ക്കേ​തി​ല്‍ രാ​ജീവാണ് അറസ്റ്റിലായത്. റിസോർട്ട് ജീവനക്കാരനായിരുന്ന രാജീവ് കുമളി സ്വദേശിനിയുമായി അഞ്ച് വർഷത്തോളമായി അടുപ്പത്തിലായിരുന്നു.

വിവാഹം കഴിക്കാമെന്ന വാഗ്ദാനം നൽകി യുവതിയെ നിരവധി തവണ പീഡനത്തിന് ഇരയാക്കുകയും പലപ്പോഴായി 27 ലക്ഷം രൂപ കൈക്കലാക്കുകയും ചെയ്തു എന്ന് യുവതിയുടെ പരാതിയിൽ പറയുന്നു. പണം കൂടാതെ 11 സെന്റ് ഭൂമിയും ഇയാൾ യുവതിയിൽ നിന്നും കൈക്കലാക്കിയ ശേഷം മുങ്ങുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ ചെന്നൈയിൽ ഒളിവിൽ കഴിയുകയായിരുന്ന രാജീവിനെ കുമളി ഇൻസ്‌പെക്ടർ ജോബിൻ ആന്റണിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തു.

അഭിപ്രായം രേഖപ്പെടുത്തു