കേരളത്തിൽ എൽഡിഎഫ് തുടർ ഭരണം നേടുമെന്ന് എബിപി സി വോട്ടർ സർവ്വേ ഫലം

കോഴിക്കോട് : വരുന്ന നിയമസഭ തെരെഞ്ഞെടുപ്പിൽ കേരളത്തിൽ എൽഡിഎഫ് തുടർ ഭരണം നേടുമെന്ന് എബിപി സി വോട്ടർ സർവ്വേ ഫലം. എൽഡിഎഫ് 85 സീറ്റും യുഡിഎഫ് 53 സീറ്റും നേടുമെന്നാണ് എബിപി സി വോട്ടർ സർവേ ഫലം പറയുന്നത്.

തമിഴ്‌നാട്ടിൽ ഡിഎംകെ അധികാരത്തിൽ വരുമെന്നും അസമിൽ എൻഡിഎ അധികാരം നിലനിർത്തുമെന്നും സർവേ ഫലം പറയുന്നു.