ആക്ടിവിസ്റ്റും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മിയെ നിയമസഭയിലേക്ക് മത്സരിപ്പിക്കാൻ സിപിഎം

നിരവധി സിനിമകളിലെ കേന്ദ്ര കഥാപാത്രങ്ങൾക്ക് ശബ്ദം നൽകിയ ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയെ നിയമ സഭയിലേക്ക് മത്സരിപ്പിക്കാൻ സിപിഎം. പാലക്കാട്ടോ തൃശൂരോ മത്സരിപ്പിക്കാനാണ് സിപിഎം ലക്ഷ്യമിടുന്നത്. ഇടത്പക്ഷ സഹയാത്രികയായ ഭാഗ്യലക്ഷ്മിക്ക് സ്ത്രീകളുടെ ഇടയിൽ സ്വാധീനമുണ്ടാക്കാൻ സാധിക്കുമെന്ന കണക്ക് കൂട്ടലിലാണ് സിപിഎം. എന്നാൽ ഭാഗ്യലക്ഷ്മിക്ക് സീറ്റ് നൽകുന്നതിനെതിരെ പാർട്ടിയിലെ ഒരു വിഭാഗം ആളുകൾ രംഗത്തെത്തിയതായും സൂചനയുണ്ട്.

അഭിപ്രായം രേഖപ്പെടുത്തു