പിണറായി സർക്കാരിനെ പുകഴ്‌ത്താൻ ഇത് വരെ ചെലവാക്കിയത് 153 കോടി രൂപ

എറണാകുളം : സംസ്ഥാന സർക്കാർ പരസ്യത്തിനായി ചിലവഴിച്ചത് 153.3 കോടി രൂപ. പൊതുപ്രവര്‍ത്തകനായ കണ്ടത്തില്‍ തോമസ് കെ. ജോര്‍ജ് വിവരാവകാശ നിയമ പ്രകാരം ആവിശ്യപെട്ടതിനുള്ള മറുപടിയായാണ് ഈ വിവരം ലഭിച്ചത്. പിണറായി വിജയന്‍റെ നേതൃത്വത്തില്‍ ഇടതു സര്‍ക്കാര്‍ അധികാരമേറ്റെടുത്തശേഷം 2020 ഡിസംബര്‍ വരെ പരസ്യങ്ങള്‍ക്കായി ചെലവഴിച്ചത് 153.5കോടി രൂപ. ഇതിൽ ടെന്‍ഡര്‍, ഡിസ്പ്ലേ തുടങ്ങിയ പരസ്യങ്ങള്‍ക്ക് 132 കോടിയും മാധ്യമങ്ങള്‍ക്ക് 21.5 കോടിയും ചെലവഴിച്ചതായാണ് വിവരാവകാശ രേഖയിൽ പറയുന്നത്.

‘ഇനിയും മുന്നോട്ട്’ എന്ന കാമ്ബയിനിന്റെ ഭാഗമായി കെ.എസ്.ആര്‍.ടി.സി പരസ്യം, ഹോര്‍ഡിങുകള്‍, താല്‍ക്കാലിക ബോര്‍ഡുകള്‍ തുടങ്ങിയ ഔട്ട്ഡോര്‍ പരസ്യങ്ങള്‍ക്ക് നല്‍കിയ തുക എത്രയാണെന്ന് വിവരാവകാശ രേഖയിൽ പറയുന്നില്ല അതിന്റെ ബിൽ ലഭ്യമായാൽ മാത്രമേ തുക എത്രയാണെന്ന് വ്യക്തമാക്കാൻ ആകു എന്നും രേഖയിൽ പറയുന്നു.

അഭിപ്രായം രേഖപ്പെടുത്തു