ജോസ്‌വിൻ സോണി എന്നായിരുന്നു തന്റെ പേര് വിവാഹത്തിന് ശേഷമാണ് മതം മാറിയത് ; തുറന്ന് പറഞ്ഞ് ബിഗ്‌ബോസ് താരത്തിന്റെ ആദ്യ ഭാര്യ

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത ബിഗ്‌ബോസ് സീസൺ ഒന്നിൽ മത്സരാർത്ഥിയായി എത്തി പ്രേക്ഷക മനസ്സിൽ ഇടം നേടിയ താരമാണ് ബഷീർ ബഷി. മോഡലിംഗ് രംഗത്ത് പ്രവർത്തിക്കുന്ന ബഷീർ ബഷിക്ക് രണ്ട് ഭാര്യമാരാണുള്ളത്. ഏതൊരു കുടുംബത്തെയും അസൂയപ്പെടുത്തുന്ന രീതിയിലാണ് ബഷീറും തന്റെ കുടുംബവും ജീവിക്കുന്നത്. ബിഗ്‌ബോസിന് ശേഷം സോഷ്യൽ മീഡിയയിലും യുട്യൂബ് ചാനലിലും സജീവമാണ് ബഷീർ ബഷി.

അതേസമയം രണ്ട് ഭാര്യമാരുള്ള ബഷീർ ബഷിക് നിരവധി വിമർശനങ്ങളും കേൾക്കാറുണ്ട്. രണ്ട് ഭാര്യ എന്നൊതൊക്കെ പഴയ കാലത്തേ കൺസപ്റ്റ് ആണെന്നും ഇപ്പോഴും ഇത്തരത്തിലൊരു ജീവിതം നയിക്കുന്നത് മോശമാണെന്നും ആളുകൾ പറയുന്നു. മറ്റു ചിലരാകട്ടെ അവരുടെ ബന്ധങ്ങളിൽ വിള്ളൽ വീഴ്‌ത്തുന്ന തരത്തിലുള്ള വിമർശനങ്ങളിലാണ് ഉയർത്തുന്നത്. വിമർശനങ്ങളൊക്കെ ഭാര്യമാരായ സുഹാനയും മഷുറയും കാര്യമാക്കാറില്ല എന്നും ബഷീർ പറയുന്നു.

ആദ്യ ഭാര്യയായ സുഹാന ബഷീറിനെ വിവാഹം ചെയ്ത കാര്യങ്ങൾ വെളുപ്പെടുത്തിയതാണ് ഇപ്പോൾ ചർച്ചയാകുന്നത്. നീണ്ട വർഷത്തെ പ്രണയത്തിനൊടുവിലാണ് ബഷീർ സുഹാനയെ സ്വന്തമാക്കിയത്. സുഹാന ഒരു ക്രിസ്ത്യൻ കുടുംബത്തിലെ അംഗമായിരുന്നു. സുഹാനയുടെ യഥാർത്ഥ പേര് ജോസ്‌വിൻ സോണി എന്നായിരുന്നെന്നും വിവാഹത്തിന് ശേഷമാണ് സുഹാന എന്ന പേര് സ്വീകരിച്ചതെന്നും സുഹാന പറയുന്നു. സ്‌കൂൾ കാലം തൊട്ട് താനും ബഷീർ ബഷിയും പ്രണയിക്കുന്നുണ്ട് അങ്ങനെ പത്ത് വർഷത്തോളം പ്രണയിച്ചതിന് ശേഷമാണ് ഇരുവരും വിവാഹിതരായതെന്നും സുഹാന പറയുന്നു.

ഒരു സാധാരണ ക്രിസ്ത്യൻ കുടുംബത്തിലാണ് താൻ ജനിച്ചത് അമ്മയും അച്ഛനും സഹോദരനും അടങ്ങുന്നതാണ് തന്റെ കുടുംബമെന്നും സുഹാന പറയുന്നു. അറ്റാക്ക് വന്നാണ് തന്റെ ‘അമ്മ മരിക്കുന്നത് തന്റെ മകൾക്ക് ഒരു വയസായപ്പോഴാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ദുഃഖം സമ്മാനിച്ച് ‘അമ്മ ഞങ്ങളെയൊക്കെ വിട്ട് പോയത്. ഇന്നും അത് ഓർക്കുമ്പോൾ സങ്കടമാണെന്ന് സുഹാന പറയുന്നു. ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം ബഷീറിനെ വിവാഹം ചെയ്യാൻ പറ്റി എന്നതാണ് പ്രണയിച്ച ആളെ തന്നെ വിവാഹം കഴിക്കാൻ പറ്റിയത് ഭാഗ്യമായി കാണുന്നെന്നും സുഹാന പറയുന്നു.