കണ്ണൂരിൽ കൃഷ്ണപിള്ള സ്മാരക മന്ദിരം ഇനി ഓർമ്മ ; സിപിഎം ന്റെ ഓഫീസുകൾക്ക് നേരെ പരക്കെ ആക്രമണം

കണ്ണൂര്‍: വോട്ടെടുപ്പ് കഴിഞ്ഞതിന് പിന്നാലെ സിപിഎം തുടങ്ങിവച്ച അക്രമ പരമ്പര സിപിഎം ന് തന്നെ തിരിച്ചടിയാകുന്നു. കൂത്തുന്നുപറമ്പിൽ മുസ്ലിം ലീഗ് പ്രവർത്തകനെ കൊലപ്പെടുത്തിയ സംഭവത്തിൽ മുസ്ലിം ലീഗ് പ്രവർത്തകർ പ്രത്യാക്രമണം നടത്തുകയാണ്. മുസ്ലിം ലീഗ് പ്രവർത്തകന്റെ മൃദദേഹം പൊതുദർശനത്തിന് വച്ച ശേഷമാണ് കണ്ണൂർ ജില്ലകളിലെ വിവിധ സ്ഥലങ്ങളിൽ ആക്രമണം നടന്നത്.

മൻസൂറിന്റെ മൃദദേഹവുമായി വിലാപയാത്ര നടന്ന വഴികളിലുള്ള സിപിഎം ഓഫീസുകൾ മുസ്‌ലിം ലീഗ് പ്രവർത്തകർ തകർത്തു. പെരിങ്ങത്തൂരിലെ സിപിഎം ഓഫീസ് കത്തിക്കുകയും സിപിഎം പ്രവർത്തകരുടെ കടകൾ നശിപ്പിക്കുകയും ചെയ്തു. പെരിങ്ങത്തൂര്‍ ലോക്കല്‍ കമ്മിറ്റി ഓഫീസ്,ആച്ചിമുക്ക് ബ്രാഞ്ച് കമ്മിറ്റി ഓഫീസ്, പാനൂര്‍, കീഴ്മാടം, കൊച്ചിയങ്ങാടി, ടൗണ്‍ ബ്രാഞ്ച് കമ്മിറ്റി ഓഫീസുകളാണ് ഇത് വരെ തീവെച്ച് നശിപ്പിച്ചത്. കൂടാതെ പി കൃഷ്ണപിള്ള സ്മാരക മന്ദിരത്തിന് തീയിടുകയും തകർക്കുകയും ചെയ്തിട്ടുണ്ട്.