മുഖ്യമന്ത്രി പിണറായി വിജയനെ കഴുതയെന്ന് വിളിച്ച കെ സുരേന്ദ്രന്റെ പോസ്റ്റ് പങ്കുവെച്ച് വിനായകൻ

മുഖ്യമന്ത്രി പിണറായി വിജയൻ കഴുതയാണെന്ന് പറയുന്ന കെ സുരേന്ദ്രന്റെ ഫേസ്‌ബുക്ക് പോസ്റ്റ് പങ്കുവെച്ച് ചലച്ചിത്ര താരം വിനായകൻ. ഓഖി ദുരന്തത്തിലും രണ്ടു മഹാപ്രളയത്തിലും പിണറായി വിജയൻ വൃത്തികെട്ട രാഷ്ട്രീയം കളിച്ചെന്നും കോവിഡിന്റെ കാലത്തും അത് തുടരുകയാണെന്നും, ഓരോന്ന് കഴിയുമ്പോഴും മോദിയുടെ ജനപിന്തുണ കൂടുകയാണെന്നും,ജനങ്ങൾ കഴുതയാണെന്ന് കരുതുന്ന പിണറായി വിജയനാണ് കഴുതയെന്ന പേരിന് യോഗ്യനെന്നും കെ സുരേന്ദ്രൻ ഫേസ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. ഈ കുറിപ്പാണ് ചലച്ചിത്ര താരമായ വിനായകൻ പങ്കുവെച്ചത്.

കെ സുരേന്ദ്രന്റെ ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണ രൂപം .

ഓഖി ദുരന്തമുണ്ടായപ്പോൾ ഈ വൃത്തികെട്ട രാഷ്ട്രീയം നിങ്ങൾ കളിച്ചു. രണ്ടു മഹാപ്രളയത്തിലും ഇതുതന്നെ നിങ്ങൾ ആവർത്തിച്ചു. പ്രവാസികളെ തിരിച്ചെത്തിക്കുന്നതിലും ഈ നാറിയ കളി തന്നെ നിങ്ങൾ തുടർന്നു. ഇപ്പോൾ കോവിഡിന്റെ രണ്ടാം വരവിലും ഇതു നിങ്ങൾ തുടരുകയാണ്. ഓരോന്നു കഴിയുമ്പോഴും മോദിയുടെ ജനപിന്തുണ കൂടുകയാണെന്ന് നിങ്ങൾ ഓർക്കണം. മിസ്റ്റർ പിണറായി വിജയൻ പൊതുജനം കഴുതയാണെന്ന് കരുതുന്ന നിങ്ങൾക്കാണ് ആ പേരിന് ഏറ്റവും യോഗ്യത. ആസ്ഥാനഗായക സംഘത്തിനും പി. ആർ. പ്രമാണിമാർക്കും നല്ല നമസ്കാരം. ഈ കാലവും കടന്നുപോകും മോദിയോടൊപ്പം നന്മയോടൊപ്പം. മനോരോഗികൾ വീണ്ടും വീണ്ടും കരഞ്ഞു കരഞ്ഞു തളരും.

അഭിപ്രായം രേഖപ്പെടുത്തു