പാർട്ടിയാണ് കെകെ ശൈലജയുടെ കരുത്ത്, കോടിയേരി നൽകിയ ധൈര്യമാണ് അവരെ മന്ത്രിയാക്കിയത് ; എംവി ജയരാജൻ

കണ്ണൂർ : മുൻമന്ത്രി കെകെ ശൈലജയ്ക്ക് മന്ത്രി സ്ഥാനം നൽകാത്തതിൽ വിമർശനം ശക്തമാകുന്ന സാഹചര്യത്തിൽ നടപടിയെ ന്യായീകരിച്ച് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ. ശൈലജയെ സിപിഎം മന്ത്രി സ്ഥാനത്തേക്ക് കൊണ്ട് വരുമ്പോൾ പുതുമുഖം ആയിരുന്നെന്നും ആരോഗ്യ രംഗത്തുള്ള പരിചയക്കുറവ് കാരണം ആരോഗ്യ വകുപ്പ് വേണ്ടെന്ന് കോടിയേരി ബാലകൃഷ്ണനോട് പറഞ്ഞിരുന്നതായും എംവി ജയരാജൻ പറഞ്ഞു. അന്ന് കോടിയേരി നൽകിയ ധൈര്യത്തിലാണ് മന്ത്രി സ്ഥാനം കെകെ ശൈലജ ഏറ്റെടുത്തതെന്നും എംവി ജയരാജൻ പറഞ്ഞു.

പാർട്ടിയാണ് ശൈലജയുടെ കരുത്തെന്നും പാർട്ടി ഇല്ലെങ്കിൽ ആരും ഒന്നും അല്ലെന്നും. പാർട്ടിയാണ് ശൈലജയ്ക്ക് മികച്ച വിജയം നൽകിയതെന്നും ജയരാജൻ പറഞ്ഞു. പ്രസ്ഥാനത്തിന്റെ പ്രതീകങ്ങൾ മാത്രമാണ് നേതാക്കൾ അവരുടെ വിജയം കൂട്ടായ പരിശ്രമത്തിന്റെ ഫലമാണെന്നും എംവി ജയരാജൻ പറഞ്ഞു.

എൽഡിഎഫ് സർക്കാരിന്റെ രണ്ടാം മന്ത്രിസഭയിൽ നിന്ന് കെകെ ശൈലജയെ ഒഴിവാക്കിയതിൽ പ്രതിഷേധം ശക്തമാകുന്നു. നിരവധിയാളുകൾ കെകെ ശൈലജയ്ക്ക് പിന്തുണയുമായി രംഗത്തെത്തി. ആരോഗ്യമന്ത്രിയായിരുന്ന കെകെ ശൈലജയ്ക്ക് പകരം വീണ ജോർജിനാണ് ആരോഗ്യമന്ത്രി സ്ഥാനം നൽകിയിരിക്കുന്നത്.

അഭിപ്രായം രേഖപ്പെടുത്തു