സംസ്ഥാനത്തെ സ്കൂളുകളും കോളേജുകളും ജൂൺ ഒന്നിന് തുറക്കും

തിരുവനന്തപുരം : സംസ്ഥാനത്തെ സ്കൂളുകളും കോളേജുകളും ജൂൺ ഒന്നിന് തുറക്കും. കോവിഡ് മഹാമാരിയുടെ വ്യാപനം തുടരുന്ന സാഹചര്യം കണക്കിലെടുത്ത് ക്‌ളാസ്സുകൾ ഓൺലൈനിലായിരിക്കും നടക്കുക. വിക്ടേഴ്‌സ് ചാനൽ വഴി തന്നെയാണ് ഈ അധ്യയന വർഷവും ക്‌ളാസ്സുകൾ നടത്തുക. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് തീരുമാനം.

ജൂൺ ഒന്നുമുതൽ ഒന്നാം ക്ലാസ്സ് മുതൽ പത്താം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കാകും ക്‌ളാസ്സുകൾ ആരംഭിക്കുക. പ്ലസ് വൺ , പ്ലസ് ടു പരീക്ഷകൾ പൂർത്തിയാകാത്ത സാഹചര്യത്തിൽ പ്ലസ് വൺ , പ്ലസ് ടു ക്ലാസുകൾ ആരംഭിക്കുന്നതിനുള്ള തീരുമാനം വൈകിയേക്കും.

കഴിഞ്ഞ അധ്യയന വർഷത്തിൽ ക്ലാസുകൾ മുഴുവനും ഓൺലൈനിൽ ആയതിനാൽ ഒന്ന് മുതൽ ഒൻപത് വരെയുള്ള ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്ക് ക്ലാസ് കയറ്റം നൽകാൻ നേരത്തെ തീരുമാനിച്ചിരുന്നു.

അഭിപ്രായം രേഖപ്പെടുത്തു