വീടിന്റെ സീലിംഗ് തുളച്ചെത്തിയ വെടിയുണ്ട ഉറങ്ങി കിടക്കുകയായിരുന്ന മറിയത്തിന്റെ ശരീരത്തിൽ കയറുകയായിരുന്നു ; അമേരിക്കയിൽ മലയാളി യുവതി വെടിയേറ്റ് മരിച്ചു

പത്തനംതിട്ട : അമേരിക്കയിൽ മലയാളി യുവതി വെടിയേറ്റ് മരിച്ചു. തിരുവല്ല നിരണം സ്വദേശികളായ ബോബൻ മാത്യു ബിൻസി ദമ്പതികളുടെ മകൾ മറിയം സൂസൻ ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് സംഭവം.

മറിയം താമസിക്കുന്ന വീടിന് മുകളിലുള്ള ആളാണ് വെടിയുതിർത്തത്. വീടിന്റെ സീലിംഗ് തുളച്ചെത്തിയ വെടിയുണ്ട ഉറങ്ങി കിടക്കുകയായിരുന്ന മറിയത്തിന്റെ ശരീരത്തിൽ കയറുകയായിരുന്നു. വെടിയുതിർത്ത ആളെ പോലീസ് അറസ്റ്റ് ചെയ്തു.