തിരുവനന്തപുരത്ത് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി ; കൊലപതകമാണെന്ന് പ്രാഥമിക നിഗമനം

തിരുവനന്തപുരം : കുറുവൻകോണത്ത് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. നെടുമങ്ങാട് സ്വദേശിനി വിനിതയെയാണ് ജോലി ചെയ്തിരുന്ന കടയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ചെടികൾ വിൽക്കുന്ന നഴ്‌സറിയിൽ ചെടികൾക്ക് വെള്ളം നനയ്ക്കാൻ എത്തിയതായിരുന്നു വിനിത. കഴുത്തിൽ ആഴത്തിലുള്ള മുറിവ് കണ്ടെത്തി.

വിനിതയുടെ കഴുത്തിൽ കിടന്ന മാല നഷ്ടപ്പെട്ടിട്ടുണ്ട്. മോഷണ ശ്രമമാണോ എന്ന് വ്യക്തമല്ല. കടയിൽ നിന്ന് മറ്റൊന്നും നഷ്ടപ്പെട്ടിട്ടില്ല. കൊലപാതകമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കടയിൽ എത്തിയതിന് ശേഷം മകൾ വിളിച്ചതായി വിനിതയുടെ അച്ഛൻ പറഞ്ഞു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്. കടയിൽ ആളെ കാണാത്തതിനാൽ കടയിലെത്തിയ ആൾ കടയുടമയെ വിളിക്കുകയായിരുന്നു. ഉടമ സ്ഥലത്തെത്തി കട പരിശോധിച്ചപ്പോഴാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഫോറൻസിക് വിദഗ്ദർ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. വിനിതയുടെ മൃദദേഹം ആശുപത്രിയിലേക്ക് മാറ്റി. ഇൻക്വസ്റ്റ് നടപടികൾക് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ എന്ന് പോലീസ് അറിയിച്ചു.