പോക്സോ കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കോട്ടയം : പോക്സോ കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മണ്ണാർക്കാട് ചെറുകര സ്വദേശി അനന്ദുവിനെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച വൈകിട്ട് നാലുമണിയോടെയാണ് അനന്ദുവിനെ ജീവനൊടുക്കിയ നിലയിൽ വീട്ടുകാർ കാണുന്നത്. തുടർന്ന് ആശുപ്പ്ത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കുകയും പെൺകുട്ടിയുടെ നഗ്നദൃശ്യങ്ങൾ മൊബൈലിൽ പകർത്തി പെൺകുട്ടിയുടെ പിതാവിന് അയച്ച് കൊടുക്കുകയും ചെയ്ത സംഭവത്തിൽ കഴിഞ്ഞ ഡിസംബറിൽ അനന്ദുവിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പെൺകുട്ടിയുടെ വീട്ടുകാർ നൽകിയ പരാതിയിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

റിമാൻഡിൽ കഴിയുകയായിരുന്ന അനന്ദുവിന് കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ചിരുന്നു. ജാമ്യം ലഭിച്ച് വീട്ടിലെത്തിയ അനന്ദു അസ്വസ്ഥനായിരുന്നതായും. മനോവിഷമമാകാം ആത്മഹത്യ ചെയ്യാനുണ്ടായ കാരണമെന്ന് പോലീസ് കരുതുന്നു. ആശുപത്രി നടപടികൾക്ക് ശേഷം അനന്ദുവിന്റെ മൃദദേഹം ബന്ധുക്കൾക് വിട്ട് നൽകും.