ഹണിട്രാപ്പിലൂടെ ഹോട്ടലുടമയെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത യുവതിയെയും കാമുകനെയും പോലീസ് അറസ്റ്റ് ചെയ്തു

എറണാകുളം : ഹണിട്രാപ്പിലൂടെ ഹോട്ടലുടമയെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത യുവതിയെയും കാമുകനെയും പോലീസ് അറസ്റ്റ് ചെയ്തു. ഹോട്ടലുടമയെ ഭീഷണിപ്പെടുത്താൻ ഉപയോഗിച്ച ദൃശ്യങ്ങളും പോലീസ് ഇവരിൽ നിന്നും പിടിച്ചെടുത്തു. എറണാകുളം മട്ടാഞ്ചേരി സ്വദേശിയായ റിൻസിന,ഫോർട്ട് കൊച്ചി സ്വദേശിയും യുവതിയുടെ കാമുകനുമായ ഷാജഹാൻ എന്നിവരാണ് അറസ്റ്റിലായത്.

മട്ടാഞ്ചേരി സ്വദേശിയായ ഹോട്ടലുടമയുമായി സൗഹൃദം സ്ഥാപിച്ച യുവതി ഹോട്ടലിൽ മുറിയെടുത്ത ശേഷം ഭക്ഷ്യ വിഷബാധയേറ്റെന്ന വ്യാജേന ആശുപത്രിയിൽ അഡ്മിറ്റാകുകയും. ഹോട്ടലുടമയേയും സുഹൃത്തിനെയും ആശുപത്രിയിലേക്ക് വിളിച്ച് വരുത്തുകയും. തുടർന്ന് ഇരുവരെയും മുറിയിൽ കയറ്റിയ ശേഷം മർദ്ധിക്കുകയും അശ്ലീല ദൃശ്യങ്ങൾ പകർത്തുകയുമായിരുന്നു. ബഹളം വെച്ച് ആളെകൂട്ടുമെന്ന് ഭീഷണിപ്പെടുത്തി ഹോട്ടലുടമയുടെ കൈവശമുണ്ടായിരുന്ന പതിനൊന്നായിരം രൂപ തട്ടിയെടുക്കുകയായിരുന്നു.

ഹോട്ടലുടമ പോലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തി. പോലീസ് അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. മട്ടാഞ്ചേരി പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഹോട്ടലുടമയുടെ പരാതിയിൽ പൊലീസിന് സംശയം തോന്നിയിരുന്നെങ്കിലും പ്രതികളിൽ നിന്നും പിടിച്ചെടുത്ത ദൃശ്യങ്ങൾ ഹോട്ടലുടമയുടെ മൊഴി ശരിവെയ്ക്കുന്നതായിരുന്നു ബലപ്രയോഗം നടന്നതായി പോലീസ് കണ്ടെത്തി.