തൃശൂരിൽ യുവതിയെ മകളുടെ മുന്നിലിട്ട് വെട്ടി കൊലപ്പെടുത്തി

തൃശൂർ : വസ്ത്ര വ്യാപാരിയായ യുവതിയെ നടുറോഡിൽ വെട്ടിക്കൊലപ്പെടുത്തി. കൊടുങ്ങല്ലൂർ സ്വദേശിനി റിൻസി (30) ആണ് കൊല്ലപ്പെട്ടത്. വ്യാഴഴ്ച രാത്രി മകൾക്കൊപ്പം ഇരുചക്രവാഹനത്തിൽ വീട്ടിലേക്ക് മടങ്ങും വഴിയാണ് വെട്ടേറ്റത് തുടർന്ന് ഗുരുതരമായി പരിക്കേറ്റ റിൻസിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും വെള്ളിയാഴ്ച പുലർച്ചയോടെ മരണപ്പെടുകയുമായിരുന്നു.

റിൻസിയുടെ വസ്ത്രവ്യാപാര സ്ഥാപനത്തിൽ നേരത്തെ ജോലി ചെയ്തിരുന്ന റിയാസ് (25) ആണ് ആക്രമിച്ചത്. റോഡിൽ തടഞ്ഞ് നിർത്തിയ റിൻസിയെ മകളുടെ മുന്നിൽ വെച്ച് വെട്ടുകയായിരുന്നു. റിൻസിയുടെ ശരീരത്തിൽ മുപ്പതോളം വെട്ടുകളേറ്റിരുന്നു. റിസൻസിയുടെ മകളുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് റിൻസിയെ ആശുപത്രിയിൽ എത്തിച്ചത്.

അതേസമയം ആക്രമിച്ചതിന് ശേഷം ഓടി രക്ഷപെട്ട പ്രതിക്കായുള്ള തിരച്ചിൽ പോലീസ് ഊർജിതമാക്കി. മുൻവൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ആശുപത്രി നടപടികൾക്ക് ശേഷം റിൻസിയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.