പഠിക്കാൻ പോയ യുവാവ് പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കി മുങ്ങി ; മലപ്പുറം സ്വദേശിയുടെ വീടിന് മുന്നിൽ പെൺകുട്ടിയുടെ സമരം

മലപ്പുറം : വിവാഹ വാഗ്ദാനം നൽകി പീഡനത്തിന് ഇരയാക്കിയ ശേഷം മുങ്ങിയ മലപ്പുറം സ്വദേശിയായ യുവാവിന്റെ വീടിന് മുന്നിൽ സമരം ചെയ്ത് പെൺകുട്ടി. തമിഴ്‌നാട് പഴനി സ്വദേശിനിയായ പെൺകുട്ടിയാണ് മൂന്ന് ദിവസത്തോളമായി യുവാവിന്റെ വീടിന് മുന്നിൽ സമരം നടത്തുന്നത്. ചെന്നൈയിൽ വെച്ചാണ് ഇയാൾ പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയതെന്നാണ് പെൺകുട്ടിയുടെ പരാതി.

ചെന്നൈയിലെ സ്വകാര്യ ബാങ്കിലെ ജീവനക്കാരിയായ പെൺകുട്ടിയെ ചെന്നൈയിൽ പഠനത്തിനായി ചെന്ന യുവാവ് പ്രണയം നടിച്ച് പീഡനത്തിന് ഇരയാക്കുകയായിരുന്നു. പെൺകുട്ടിയോടൊപ്പം മാസങ്ങളോളം താമസിച്ച യുവാവ് വിവാഹം കഴിക്കാമെന്ന് ഉറപ്പ് നൽകിയിരുന്നു. തുടർന്ന് ചെന്നൈയിൽ നിന്നും കേരളത്തിലേക്ക് മുങ്ങുകയായിരുന്നു. മാതാപിതാക്കളുടെ സമ്മതം വാങ്ങി തിരിച്ച് വരുമെന്നായിരുന്നു യുവാവ് പറഞ്ഞത് എന്നാൽ കേരളത്തിൽ എത്തിയതിന് ശേഷം യുവാവിനെ കുറിച്ച് ഒരു വിവരവുമില്ലായിരുന്നു. യുവാവിനെ കാണാതായതോടെയാണ് യുവാവിനെ തിരക്കി പെൺകുട്ടി മലപ്പുറം മഞ്ചേരിയിലുള്ള യുവാവിന്റെ വീട്ടിലെത്തിയത്.

യുവതി എത്തി സമരം ആരംഭിച്ചതോടെ യുവാവും കുടുംബവും വീട്ടിൽ നിന്നും അപ്രത്യക്ഷരായി. മൂന്ന് ദിവസത്തോളമായി പെൺകുട്ടി യുവാവിന്റെ വീടിന് മുന്നിൽ സമരം തുടരുകയാണ്. അതേസമയം യുവാവിനെയും കുടുംബത്തെയും കുറിച്ച് പോലീസ് അന്വേഷിച്ച് വരികയാണ്. ബന്ധു വീടുകളിൽ ഒളിവിൽ കഴിയുകയായിരിക്കാം എന്നാണ് പ്രാഥമിക നിഗമനം.