കുടുംബ സംഗമത്തിൽ പങ്കെടുക്കാൻ സർക്കാർ ചിലവിൽ മന്ത്രി ചിഞ്ചു റാണി വിദേശത്തേക്ക്

തിരുവനന്തപുരം : കുടുംബ സംഗമത്തിൽ പങ്കെടുക്കാൻ മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി അടുത്ത മാസം ദുബയിലേക്ക് പറക്കും. ദുബായിൽ നടക്കുന്ന ലോക മലയാളി കൗൺസിലിന്റെ കുടുംബ സംഗമം പരിപടിയിൽ പങ്കെടുക്കുന്നതിനായാണ് മന്ത്രി വിദേശത്തേക്ക് പറക്കുന്നത്. അടുത്ത മാസം ആറു മുതൽ എട്ട് വരെയാണ് കുടുംബ സംഗമം നടക്കുന്നത്.

കുടുംബ സംഗമത്തിൽ പങ്കെടുക്കാൻ പോകുന്ന മന്ത്രിയുടെ യാത്ര ചിലവുകൾ സംസ്ഥാന സർക്കാർ വഹിക്കും. ദുബായിലെത്തിയതിന് ശേഷമുള്ള ചിലവുകൾ കുടുംബ സംഗമം സംഘടിപ്പിക്കുന്ന സംഘാടകർ വഹിക്കുമെന്നാണ് മന്ത്രിയുടെ വിദേശയാത്ര സംബന്ധിച്ച് ഇറക്കിയ ഉത്തരവിൽ പറയുന്നത്.

അടുത്ത മാസം അഞ്ചാം തീയതിയാണ് മന്ത്രി യാത്ര തിരിക്കുന്നത് ഒൻപതാം തീയ്യതിയോടെ തിരിച്ച് വരും. അതേസമയം കുടുംബ സംഗമത്തിൽ പങ്കെടുക്കുന്നതിനായി പോകുന്നതിന്റെ ചിലവ് സർക്കാർ വഹിക്കുന്നതിനെതിരെ പ്രതിഷേധം ഉയർന്നിട്ടുണ്ട്.