മൂന്ന് മാസം മുൻപ് പിതാവ് മരിച്ചു, ഇപ്പോൾ ദേവനന്ദയും ; ഉറ്റവരുടെ വിയോഗത്തിൽ തളർന്ന് ഒരു ഗ്രാമം

കാസർഗോഡ് : ചെറുവത്തൂരിൽ ഷവർമ്മ കഴിച്ചതിനെ തുടർന്ന് ഭക്ഷ്യ വിഷബാധയേറ്റ് മരിച്ച പ്ലസ് വൺ വിദ്യാർത്ഥിനി ദേവനന്ദയെ ഓർത്ത് കണ്ണീർ പൊഴിക്കുകയാണ് കരിവെള്ളൂർ ഗ്രാമം. മൂന്ന് മാസം മുൻപാണ് ദേവനന്ദയുടെ പിതാവ് മരണപ്പെട്ടത്. ആ വിഷമത്തിൽ നിന്നും കുടുംബം കരകയറുന്നതിന് മുൻപ് വീണ്ടും ഒരു ദുരന്തം കൂടി സംഭവിച്ചിരിക്കുകയാണ്. അച്ഛന്റെ മരണത്തിന് ശേഷം ചെറുവത്തൂരിലെ അമ്മയുടെ സഹോദരിയുടെ വീട്ടിൽ താമസിച്ച് വരികയായിരുന്നു ദേവനന്ദ.

പഠനത്തിൽ മിടുക്കിയായ ദേവനന്ദ സ്കൂളിലും നാട്ടിലും എല്ലാവർക്കും പ്രീയപെട്ടവളായിരുന്നു. ചെറുവത്തൂരിലെ സ്വാകാര്യ സ്ഥാപനത്തിൽ കഴിഞ്ഞ ദിവസം ദേവനന്ദ ട്യുഷന് ചേർന്നിരുന്നു. പഠിക്കാന്‍ മിടുക്കിയായ ദേവനന്ദ സ്‌കൂളിലും നാട്ടിലും എല്ലാവര്‍ക്കും പ്രിയപ്പെട്ടവളായിരുന്നു. ബാലസംഘത്തിന്റെ പ്രവര്‍ത്തകയുമായിരുന്നു. കഴിഞ്ഞാഴ്ചയാണ് ചെറുവത്തൂരിലെ സ്വകാര്യ സ്ഥാപനത്തില്‍ ദേവനന്ദ ട്യൂഷന് ചേര്‍ന്നത്.

വെള്ളിയാഴ്ചയാണ് സുഹൃത്തുകൊൾക്കൊപ്പം എത്തി ദേവനന്ദ ഷവർമ കഴിക്കുന്നത്. ഞായറാഴ്ച രാവിലെ ഷവർമ കഴിച്ചവരിൽ ചിലർക്ക് വയറ് വേദനയും,ഛർദിലും അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കടുത്ത പനിയെ തുടർന്ന് കാഞ്ഞങ്ങാട് ജനറൽ ആശുപത്രിയിൽ എത്തിച്ച ദേവനന്ദയുടെ നില ഗുരുതരമാകുകയും മരണപ്പെടുകയുമായിരുന്നു.

സംഭവത്തിൽ ചെറുവത്തൂരിൽ പ്രവർത്തിക്കുന്ന ഐഡിയൽ ഫുഡ് പോയിന്റ് അടച്ച് പൂട്ടി, ലൈസൻസ് ഇല്ലാതെയാണ് ബേക്കറി പ്രവർത്തിച്ചിരുന്നത്. ഷവർമ ഉണ്ടക്കിയ നേപ്പാൾ സ്വദേശി സന്ദേശ് റായി, മാനേജിങ് പർട്ണർ അനക്സ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.