ഏത് വാഴയാണാവോ കേരളത്തിലെ ആഭ്യന്തര വകുപ്പിനെ നിയന്ത്രിക്കുന്നത് ; വിമർശനവുമായി കോൺഗ്രസ്സ് നേതാവ് വിടി ബലറാം

തിരുവനന്തപുരം : വയനാട് എംപിയും കോൺഗ്രസ്സ് നേതാവുമായ രാഹുൽ ഗാന്ധിയുടെ ഓഫീസ് എസ്എഫ്ഐ പ്രവർത്തകർ തകർത്ത സംഭവത്തിൽ പ്രതികരണവുമായി കോൺഗ്രസ്സ് നേതാവ് വിടി ബലറാം രംഗത്ത്. ഓഫീസ് ആക്രമിച്ച പ്രതികളിൽ ചിലർ പോലീസ് വാഹനത്തിൽ നിന്നും രക്ഷപ്പെടുന്ന ദൃശ്യങ്ങൾ പങ്കുവെച്ചുകൊണ്ടാണ് ബാലറാമിന്റെ വിമർശനം.

വേണ്ട ആളുകളുടെ ലിസ്റ്റ് ഇല്ലേ അത് തരുമല്ലോ അത് പോരെ എല്ലാവരെയും പിടിച്ച് കയറ്റണോ എന്ന് പോലീസ് വാഹനത്തിലിരുന്ന ഒരു എസ്എഫ്ഐ പ്രവർത്തകൻ പോലീസുകാരോട് ചോദിക്കുന്ന വീഡിയോയാണ് ബലറാം പങ്കുവെച്ചത്.

പോലീസ് ഒരു വശത്തുകൂടെ പിടിച്ച് വണ്ടിയിൽ കേറ്റുന്നു, മറുഭാഗത്തെ ജനൽ വഴി വാനരസേനക്കാർ ഇറങ്ങിയോടുന്നു! എന്നിട്ടവരിലൊരുത്തൻ കാക്കിയിട്ട പോഴന്മാരോട് ചോദിക്കുന്നു, പ്രതികളുടെ ലിസ്റ്റ് ഞങ്ങൾ തന്നെ തരുമല്ലോ, അതിൽപ്പെട്ടവരെ മാത്രം പിടിച്ചാൽപ്പോരേ എന്ന്! കാക്കിയിട്ടവന്മാർ കേട്ടില്ല എന്ന മട്ടിൽ എങ്ങോട്ടോ നോക്കി നിൽക്കുന്നു. ഏത് വാഴയാണാവോ കേരളത്തിലെ ആഭ്യന്തര വകുപ്പിനെ നിയന്ത്രിക്കുന്നത് ? എന്നാണ് വിടി ബലറാം ഫേസ്‌ബുക്കിൽ പങ്കുവെച്ചത്.