എടപ്പാൾ ഓട്ടത്തെ കുറിച്ചുള്ള കഥയാണോ ചേട്ടയെന്നു സുരേഷ് ഗോപിയുടെ പോസ്റ്റിൽ കമന്റ് ഇട്ട യുവാവിന് തകർപ്പൻ മറുപടിയുമായി താരം

സുരേഷ് ഗോപിയുടെ പുതിയ ചിത്രമായ നിധിൻ പണിക്കർ സംവിധാനം ചെയ്യുന്ന “കാവൽ” എന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചെന്നു പറഞ്ഞു കൊണ്ട് ഫേസ്ബുക്കിൽ സുരേഷ് ഗോപി പോസ്റ്റ്‌ ചെയ്ത പോസ്റ്റിൽ ഒരു സഖാവ് കൊടുത്ത കമന്റിന് കിടിലൻ മറുപടിയുമായി താരം എത്തിയിരിക്കുകയാണ്.

സഖാവിന്റെ കമന്റ് ഇങ്ങനെയായിരുന്നു “എടപ്പാൾ ഓട്ടത്തെ പറ്റിയുള്ള കഥയാണോ സേട്ടാ” എന്ന് ചോദിച്ചായിരുന്നു. കമന്റിന് മറുപടിയായി സുരേഷ് ഗോപി നൽകിയത് ഇങ്ങനെയാണ്, “അല്ല.. വേണ്ടാത്തിടത്തു ആളുകളെ നുഴഞ്ഞുകയറ്റുന്നതിനെതിരെ “കാവൽ” നിൽക്കുന്ന കഥയാണ് സേട്ടാ” എന്നായിരുന്നു. താരത്തിന്റെ മറുപടിയ്ക്ക് ആയിരക്കണക്കിന് ആളുകളാണ് ലൈക്ക് അടിച്ചത്. തുടർന്ന് കമന്റ് സോഷ്യൽ മീഡിയയിൽ വൈറലാകുക ആയിരുന്നു. സാധാരണ താരങ്ങൾക്ക് നേരെ സൈബർ ആക്രമണങ്ങൾ ഉണ്ടാകാറുണ്ടെങ്കിലും, ആരും തന്നെ അങ്ങനെ മറുപടി നൽകാറില്ല. പക്ഷെ സുരേഷ് ഗോപി ഇവിടെ ആ ചരിത്രം മാറ്റി കുറിച്ചിരിക്കുകയാണ്.

അഭിപ്രായം രേഖപ്പെടുത്തു