സിപിഎം അംഗവും പഞ്ചായത്ത്‌ മെമ്പറുമായ യുവാവിനെ ജാതി പറഞ്ഞു അധിക്ഷേപിച്ചു: യുവാവ് രാജിവെച്ചു

കോഴിക്കോട്: സിപിഎം പ്രവർത്തകനും പഞ്ചായത്ത്‌ അംഗവുമായ കെ എസ് അരുൺ കുമാറാണ് സഹ മെമ്പർ ജാതി പറഞ്ഞു തന്നെ ആക്ഷേപിച്ചെന്നു ചൂണ്ടികാട്ടി രാജിവെച്ചത്. ദളിത്‌ വിഭാഗത്തിൽ പെട്ട അരുണിനോട് സഹ മെമ്പർ ജാതീയപരമായി അധിക്ഷേപിച്ച സംഭവത്തിൽ പരാതി നൽകിയിട്ടും നടപടിയെടുക്കാത്തതിനെ തുടർന്നാണ് സ്വയം രാജിവെച്ചത്. ഈ സംഭവം മാനസികമായി ഉൾക്കൊള്ളാൻ കഴിയുന്നില്ലെന്നും സംഭവത്തെ കുറിച്ച് മുകളിൽ പറഞ്ഞപ്പോൾ സ്വന്തം പാർട്ടി നേതാവും തള്ളിപറഞ്ഞെന്നു ചൂണ്ടികാട്ടിയാണ് അരുൺകുമാറിന്റെ രാജി. രാജിവെച്ച കാര്യം അദ്ദേഹം തന്റെ ഫേസ്ബുക്കിലൂടെ പങ്കുവെക്കുകയായിരുന്നു.

ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

വോട്ടർമാർ ക്ഷമിക്കണം

മാനസികമായി ഉൾക്കൊണ്ട്‌ പോകാൻ കഴിയാത്തത് കൊണ്ടാണ്… സഹ മെമ്പർ ജാതി പരമായി അധിക്ഷേപിച്ചതിന്റെയും സ്വന്തം പാർട്ടിയുടെ നേതാവ് മേൽവിഷയത്തിൽ തള്ളി പറഞ്ഞതിന്റെയും ഭാഗമായി ഞാൻ മെമ്പർ സ്ഥാനത്തു നിന്നും രാജി വെക്കുകയാണ് എന്ന് അറിയിച്ചു ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് കത്ത് നൽകി…

മാനസികമായി ഉൾക്കൊണ്ട്‌ പോകാൻ കഴിയാത്തതു കൊണ്ടാണ്… ദയവു ചെയ്തു ക്ഷമിക്കണം

“ഈ ലോകത്ത് ഞാൻ ജനിക്കാൻ പോലും പാടില്ലായിരുന്നു ”

വോട്ടർമാർ ക്ഷമിക്കണം ??മാനസികമായി ഉൾക്കൊണ്ട്‌ പോകാൻ കഴിയാത്തത് കൊണ്ടാണ്… സഹ മെമ്പർ ജാതി പരമായി…

K S Arun Kumar यांनी वर पोस्ट केले रविवार, २ फेब्रुवारी, २०२०

അഭിപ്രായം രേഖപ്പെടുത്തു