ആഷിക് അബുവിന്റെ വിഷയം സിപിഎം അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന് സന്ദീപ് വാര്യർ

പ്രളയ ദുരിതാശ്വാസത്തിന്റെ പേരിൽ കൊച്ചിയിൽ നടത്തിയ കരുണ സംഗീത നിശയുമായി ബന്ധപ്പെട്ട വിഷയത്തിൽ നൽകിയ പരാതി അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന് യുവമോർച്ച നേതാവ് സന്ദീപ് വാര്യർ. അതിന്റെ സൂചനയാണ് സിപിഎം ജില്ലാ നേതൃത്വം ഫൗണ്ടേഷന് പിന്തുണയറിയിച്ചതെന്നും അദ്ദേഹം ആരോപിച്ചു. തട്ടിപ്പ് പുറത്താകാതിരിക്കാൻ വേണ്ടിയാണ് കൊച്ചിൻ മ്യൂസിക് ഫൌണ്ടേഷൻ സംഘാടകർ അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നതെന്നും സിപിഎം ജില്ലാ നേതൃത്വത്തിന്റെ പിന്തുണ അന്വേഷണത്തിന് എതിരാണെന്നും സന്ദീപ് വാര്യർ വ്യക്തമാക്കി. സാമ്പത്തിക ക്രമക്കേട് ചൂണ്ടിക്കാട്ടി എസ് പി ബിജി ജോർജ്ജിന് മുന്പാകെയാണ് പരാതി നൽകിയിരിക്കുന്നത്. കൂടാതെ തട്ടിപ്പ് സംബന്ധിച്ച് ഉള്ള രേഖകളും നൽകിയതായി പരാതി കൊടുത്ത ശേഷം മാധ്യമങ്ങളെ കണ്ട സന്ദീപ് വാര്യർ പറഞ്ഞു. കൂടാതെ ഇതുസംബന്ധിച്ചു അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റും ഇട്ടിട്ടുണ്ട്.

പോസ്റ്റിന്റെ പൂർണ്ണരൂപം വായിക്കാം…

കൊച്ചിൻ മ്യൂസിക് ഫൗണ്ടേഷൻ കരുണ സംഗീതനിശ സംബന്ധിച്ച് കൊച്ചി ക്രൈം ബ്രാഞ്ച് എസിപി മുമ്പാകെ മൊഴി നൽകി. കേസ് രേഖപ്പെടുത്താൻ പര്യാപ്തമായ തെളിവുകൾ നിലവിൽ തന്നെ പോലീസ് കൈവശമുണ്ട്. എന്നാൽ ഇതുവരെയും കേസ് രേഖപ്പെടുത്താത്തത് എന്തുകൊണ്ടാണെന്നറിയില്ല. ഇന്നലെ പ്രാഥമിക അന്വേഷണം നടക്കുമ്പോൾ തന്നെ സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി കുറ്റാരോപിതർക്ക് അനുകൂലമായി പ്രസ്താവനയിറക്കിയത് അന്വേഷണ ഉദ്യോഗസ്ഥർക്ക് ഉള്ള ഒരു സന്ദേശമായി കരുതാം. നിയമപോരാട്ടം അന്തിമഫലം കാണും വരെയും തുടരും.

അഭിപ്രായം രേഖപ്പെടുത്തു