അവിനാശിൽ അപകടമുണ്ടാക്കിയ കണ്ടെയ്‌നറുടെ ഡ്രൈവർ പോലീസിൽ കീഴടങ്ങി

പുലർച്ചെ ബാംഗളൂരിൽ നിന്നും എറണാകുളത്തേക്ക് വന്നുകൊണ്ടിരുന്ന കെ എസ് ആർ ടി സി ബസിൽ കണ്ടെയ്‌നർ ലോറിയിടിച്ചു ഇരുപതോളം പേരെ മരണത്തിലേക്ക് നയിച്ച ലോറിയുടെ ഡ്രൈവർ പോലീസിൽ കീഴടങ്ങി. പാലക്കാട് ഒറ്റപ്പാലം സ്വദേശിയായ ഹേമരാജാണ് (38) കീഴടങ്ങിയത്. 48 പേർ അടങ്ങുന്ന ബസിലേക്ക് പുലർച്ചെ മൂന്നരയ്ക്ക് തിരിപ്പൂരിനടുത്ത് അവിനാശിൽ വെച്ച് നിയന്ത്രണം വിട്ട കണ്ടെയ്‌നർ ലോറി ഇടിച്ചു കയറുകയായിരുന്നു.

മരിച്ചവരിൽ 18 മലയാളികളും ഒരു കർണ്ണാടക സ്വദേശിയുമുണ്ട്. ബാക്കിയുള്ളവർ ചികിത്സയിലാണ്. വല്ലാർപ്പാടം ടെർമനിൽ നിന്നും ടൈൽ കയറ്റി വന്ന കണ്ടയ്നർ ലോറി സേലം ബെപാസ്സിൽ വെച്ച് മുൻവശത്തെ ടയർ പൊട്ടുകയും തുടർന്ന് ലോറി ഡിവൈഡർ മറികടന്നു എതിർവശത്തു നിന്നും വന്ന കെ എസ് ആർ ടി സി ബസിലേക്ക് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഗാധത്തിൽ ബസ് പൂർണ്ണമായും തകർന്നിട്ടുണ്ട്.