മദ്യപാനികളുടെ കുട്ടികൾക്ക് അഡ്മിഷനില്ല ; കാലിക്കറ്റ് സർവകലാശാലയുടെ സർക്കുലർ വിവാദത്തിൽ

കാലിക്കറ്റ് സർവകലാശാലയുടെ കീഴിലുള്ള എയ്‌ഡഡ്‌ സ്വാശ്രയ കോളേജുകളിൽ ഈ അദ്ധ്യാന വര്ഷം മുതൽ മദ്യപിക്കുന്ന രക്ഷിതാക്കളുടെ കുട്ടികൾക്ക് അഡ്മിഷൻ നൽകില്ലെന്ന് കാലിക്കറ്റ് സർവകലാശാല. കഴിഞ്ഞ ദിവസം പുറത്തിറക്കിയ സർക്കുലറിലാണ് ഈ വിവാദ തീരുമാനം നൽകിയിട്ടുള്ളത്.

അഡ്മിഷൻ ലഭ്യമാകാൻ രക്ഷിതാക്കൾ മദ്യപിക്കാറില്ലെന്ന സത്യവാങ്മൂലം നൽകണമെന്നാണ് സർക്കുലറിൽ പറയുന്നത്. സത്യവാങ്മൂലം നൽകുന്നവർക്ക് മാത്രമേ അഡ്മിഷൻ ലഭിക്കുകയുള്ളു. ഫെബ്രുവരി 27 നാണ് കാലിക്കറ്റ് സർവകലാശാല പുതിയ ഉത്തരവിറക്കിയത്.

എന്നാൽ സർവകലാശാലയുടെ ഈ നീക്കം ഇപ്പോൾ വിവാദമായിരിക്കുകയാണ്. രക്ഷിതാവ് മദ്യപിക്കുന്നതിന് കുട്ടികൾക്ക് സീറ്റ് നിഷേധിക്കുന്നത് അംഗീകരിക്കാൻ ആവില്ലെന്നും. സർക്കുലർ പിൻ വലിക്കണമെന്നും ആവിശ്യം ഉയരുന്നുണ്ട്. കൂടാതെ ഇത് പ്രത്യേക സമുദായക്കാരെ ലക്‌ഷ്യം വെച്ചുള്ള നടപടി ആണെന്നും ആരോപണം ഉയരുന്നുണ്ട്

അഭിപ്രായം രേഖപ്പെടുത്തു