ഏഷ്യാനെറ്റ് പച്ച കള്ളം പ്രചരിപ്പിച്ചു ; ഒരു മാധ്യമത്തിന് ചേർന്ന പണിയല്ല ചെയ്തത് പിണറായി വിജയൻ

ഡൽഹി കലാപം വ്യാജ വാർത്ത റിപ്പോർട്ട് ചെയ്ത ഏഷ്യാനെറ്റിനെതിരെ വാർത്ത വിനിമയ മന്ത്രാലയം ഇന്നലെ രംഗത്ത് വന്നിരുന്നു. 48 മണിക്കൂർ വിലക്ക് ഏർപ്പെടുത്തുകയും ചെയ്തിരുന്നു. തുടർന്ന് ഏഷ്യാനെറ്റിന്റെ മാപ്പ് അപേക്ഷയ്‌ക്കൊടുവിൽ. കേന്ദ്ര വാർത്ത വിനിമയ മന്ത്രാലയം വിലക്ക് പിൻവലിക്കുകയായിരുന്നു. കേന്ദ്ര വാർത്തവിനിമയ മന്ത്രാലയത്തിന്റെ ഈ നടപടിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിഷേധം അറിയിക്കുകയും ഏഷ്യാനെറ്റിന് പിന്തുണ നൽകുകയും ചെയ്തിരുന്നു. എന്നാൽ മുഖ്യമന്ത്രി നേരത്തെ ഏഷ്യാനെറ്റിനെ കുറിച്ച് പറഞ്ഞ വീഡിയോ ദൃശ്യങ്ങൾ വൈറലാവുകയാണ്.

ദേശാഭിമാനി പത്രത്തിനെതിരെ ഏഷ്യാനെറ്റ് ഒരു വാർത്ത നൽകുകയും അതിനെ കുറിച്ച് ചോദിച്ച മാധ്യമ പ്രവർത്തകനോട് കയർത്ത് സംസാരിക്കുകയും ചെയ്യുന്ന വീഡിയോയാണ് ഇപ്പോൾ പ്രചരിക്കുന്നത്. ഏഷ്യാനെറ്റ് പച്ച കള്ളമാണ് പ്രചരിപ്പിക്കുന്നത് ഏഷ്യാനെറ്റിന് പല താത്പര്യങ്ങളും ഉണ്ടാകും അതിന്റെ പേരിൽ കള്ളങ്ങൾ പ്രചരിപ്പിക്കരുതെന്നും പിണറായി വിജയൻ വീഡിയോയിൽ പറയുന്നു.

അഭിപ്രായം രേഖപ്പെടുത്തു