സംസ്ഥാനത്ത് മൂന്ന് പേർക്ക് കൂടി കൊറോണ സ്ഥിതീകരിച്ചു

തിരുവനന്തപുരം: കേരളത്തിൽ കൊറോണ ബാധിതറുടെ എണ്ണം കൂടുന്നു. മൂന്ന് പേർക്ക് കൂടി കൊറോണ വൈറസ് സ്ഥിതീകരിച്ചു. ഖത്തറിൽ നിന്നുമെത്തിയ തൃശ്ശൂർ സ്വദേശിക്കും ദുബൈയിൽ നിന്നെത്തിയ കണ്ണൂർ സ്വദേശിക്കും ഇറ്റലിയിൽ നിന്നെത്തിയ തിരുവനന്തപുരം സ്വദേശികളുടെയും രക്ത സാമ്പിളുകൾ പരിശോധിച്ചപ്പോൾ ഇവരുടെ ഫലം പോസറ്റീവ് ആയിരുന്നു.

തിരുവനന്തപുരം സ്വദേശിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിലും കണ്ണൂർ സ്വദേശിയും തൃശൂർ സ്വദേശിയും കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിലും തൃശൂർ ജനറൽ ഹോസ്പിറ്റലിലുമായി ചികിത്സയിലാണ്. ഇവരുടെ രക്ത സാമ്പിളുകൾ ആലപ്പുഴ വൈറോളജി ലാബിൽ നിന്നും ഔദ്യോഗികമായി സ്ഥിതീകരിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. ഇതോടെ സംസ്ഥാനത്ത് കൊറോണ ബാധിതരുടെ എണ്ണം 19 ആയി ഉയർന്നു.

അഭിപ്രായം രേഖപ്പെടുത്തു