കോവിഡ് 19: കേന്ദ്രമന്ത്രി വി മുരളീധരൻ നിരീക്ഷണത്തിൽ

തിരുവനന്തപുരം: കേന്ദ്രമന്ത്രി വി മുരളീധരൻ കൊറോണ വൈറസ് പശ്ചാത്തലത്തിൽ നിരീക്ഷണത്തിൽ. കഴിഞ്ഞ ദിവസം തിരുവനന്തപുരം ശ്രീചിത്ര മെഡിക്കൽ കോളേജിലെ ഡോക്ടർമാർക്ക് വൈറസ് സ്ഥിതീകരിച്ച പശ്ചാത്തലത്തിലാണ് വി മുരളീധരനും നിരീക്ഷണത്തിലായത്. ദിവസങ്ങൾക്കു മുൻപ് വി മുരളീധരൻ ശ്രീചിത്ര സന്ദർശിച്ചിരുന്നു. എന്നാൽ രോഗലക്ഷണങ്ങൾ കാണുന്നില്ലെന്നു ഹോസ്പിറ്റൽ അധികൃതർ പറയുന്നു.

സ്‌പെയിനിൽ നിന്നും എത്തിയ ഡോക്ടർക്ക് കൊറോണ വൈറസ് സ്ഥിതീകരിക്കുകയും മൂന്ന് ദിവസം അദ്ദേഹം രോഗികളെ പരിശോധിക്കുകയും ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ഡോക്ടറെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റിയിരുന്നു. ഇത് സംബന്ധിച്ചുള്ള അവലോകന യോഗത്തിൽ പങ്കെടുക്കാനായാണ് വി മുരളീധരൻ ശ്രീചിത്രയിൽ എത്തിയത്. എന്നാൽ വൈറസ് പിടിപെട്ട ഡോക്ടറുമായി അടുത്തിടപെഴകിയ ഡോക്ടർമാരും യോഗത്തിൽ പങ്കെടുത്തതായും സംശയങ്ങൾ നിലനിൽക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് വി മുരളീധരനെ ഡൽഹിയിലെ ഔദ്യോഗിക വസതിയിൽ ക്വറന്റെനിൽ കഴിയാൻ തീരുമാനമെടുത്തത്.